രാജ്യത്തെ പ്രതിരോധ ഗവേഷണത്തില്‍ പങ്കാളിയാവാന്‍ കൊച്ചി മേക്കര്‍ വില്ലേജും. ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സുമായി (iDEX) ധാരണ. iDEX സഹകരണത്തോടെ കൂടുതല്‍ കമ്പനികള്‍ക്ക് പ്രതിരോധ വകുപ്പ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം. iDEX പങ്കാളിയുടെ ഇന്‍കുബേറ്ററിനു കീഴിലുള്ള സംരംഭങ്ങള്‍ക്ക് ലഭിക്കുന്ന 40 ലക്ഷം രൂപ വരെയുള്ള ധനസഹായം പ്രോഡക്റ്റ് ഡവലപ്പ്മെന്റിനായി ലഭിക്കും. ദീര്‍ഘകാല ഇന്‍കുബേഷന്‍, പ്രൊഡക്ട് ആക്സിലറേഷന്, ഉത്പന്നങ്ങളുടെ മാതൃകാ വികസനത്തിനുള്ള നിക്ഷേപം തുടങ്ങിയ സൗകര്യങ്ങളും കിട്ടും. പ്രതിരോധം, എയ്റോസ്പേസ് എന്നീ മേഖലകളിലെ സാങ്കേതികവിദ്യാ വികസനത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പെടുത്തുകയാണ് iDEXന്റെ ലക്ഷ്യം.
രാജ്യത്തെ പ്രതിരോധ ഗവേഷണത്തില്‍ പങ്കാളിയാവാന്‍ കൊച്ചി മേക്കര്‍ വില്ലേജും
By News Desk1 Min Read
Related Posts
Add A Comment