ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ കീട്ടോ മോട്ടോഴ്സ് (Keto Motors), ‘അർബനോവ കെ9’ (Urbanova KE9) എന്ന തങ്ങളുടെ ആദ്യ 9 മീറ്റർ നീളമുള്ള ഇലക്ട്രിക് ബസ് വിപണിയിൽ അവതരിപ്പിച്ചുകൊണ്ട് ഇലക്ട്രിക് ബസ് വിഭാഗത്തിലേക്ക് കടന്നു. നഗരഗതാഗതവും സ്ഥാപനപരമായ യാത്രകളും ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ഈ പുതിയ വാഹനം, ഇതിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് തന്നെ ആദ്യ ഓപ്പറേറ്റിംഗ് പങ്കാളിക്ക് കൈമാറുകയും ചെയ്തു.

തെലങ്കാനയിലെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി ജഡ്ചെർല പ്ലാന്റ് വിപുലീകരിക്കാനും തെലങ്കാന ഇവി മൊബിലിറ്റി വാലിയിൽ പുതിയ ഗ്രീൻഫീൽഡ് പ്ലാന്റ് സ്ഥാപിക്കാനുമായി കമ്പനി 300 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 31 യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യമുള്ള അർബനോവ കെ9 ബസിന് പൂർണ്ണ ലോഡിൽ 150 കിലോമീറ്ററിലധികം റേഞ്ചും മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എബിഎസ് (ABS), റീജനറേറ്റീവ് ബ്രേക്കിംഗ്, ഡിസ്ക് ബ്രേക്കുകൾ എന്നിവയ്ക്ക് പുറമെ, തത്സമയ വെഹിക്കിൾ ഹെൽത്ത് മോണിറ്ററിംഗിനായി റോഖിറ്റുമായി (ROQIT) ചേർന്ന് വികസിപ്പിച്ച ‘കീട്ടോ കണക്ടഡ്’ ഫ്ലീറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്ലോബൽ ഓട്ടോമോട്ടീവ് റിസർച്ച് സെന്ററിൽ (GARC) നിന്നുള്ള സിഎംവിആർ (CMVR) ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കേഷനും ഈ പുതിയ ഇലക്ട്രിക് ബസ് ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്
Keto Motors enters the commercial e-bus segment with the Urbanova KE9, offering a 150 km range, 31-seater capacity, and smart fleet management features.
