2025ലെ SHANTI Act വഴി രാജ്യത്ത് ആദ്യമായി ആണവോർജ്ജ മേഖലയിലേക്ക് സ്വകാര്യ കമ്പനികൾക്ക് പ്രവേശനം ലഭിച്ചതോടെ, അദാനി പവർ, എൻടിപിസി, ടാറ്റാ പവർ എന്നീ മുൻനിര ഊർജ്ജ ഭീമന്മാർ ആണവ നിലയങ്ങൾ നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ സജീവമാക്കി. സർക്കാർ വിശദമായ ചട്ടങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ലെങ്കിലും, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഭൂമി കണ്ടെത്താനും പ്രാരംഭ പഠനങ്ങൾ നടത്താനുമുള്ള കടുത്ത മത്സരത്തിലാണ് ഈ മൂന്ന് കമ്പനികളും ഇപ്പോൾ ഉള്ളത്. ജി

രാജ്യത്തിന്റെ ആണവ ശേഷി നിലവിലുള്ള 8.78 ഗിഗാവാട്ടിൽ നിന്ന് 2047ഓടെ 100 ഗിഗാവാട്ടായി ഉയർത്തുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈ കമ്പനികൾ പുതിയ ആണവ പദ്ധതികൾക്കായി ഭൂമി കണ്ടെത്താൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി എൻടിപിസി രാജസ്ഥാനിലെ മഹി ബൻസ്വാര പദ്ധതിക്കൊപ്പം 30ലധികം സൈറ്റുകൾ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. അദാനി പവർ മധ്യപ്രദേശിലെയും ഒഡീഷയിലെയും പദ്ധതികൾക്കായി വലിയ നിക്ഷേപ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ടാറ്റാ പവറാകട്ടെ 2028ഓടെ നിർമ്മാണം ആരംഭിച്ച് 2032-33ഓടെ ആദ്യ റിയാക്ടർ പ്രവർത്തനക്ഷമമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
Adani Power, NTPC, and Tata Power enter the race to build nuclear power plants in India following the SHANTI Act, targeting 100 GW nuclear capacity by 2047
