ഇന്ത്യയിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി സ്റ്റാർലിങ്ക്. ലോ എർത്ത് ഓർബിറ്റിൽ ഏകദേശം 30,000 ഉപഗ്രഹങ്ങൾ വിന്യവിക്കുന്നതിനും, മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നൽകുന്ന പുതിയ ഡയറക്റ്റ്-ടു-ഡിവൈസ് (D2D) സാങ്കേതികവിദ്യക്കും അനുമതി തേടിയാണ് കമ്പനി പുതിയ അപേക്ഷ നൽകിയിരിക്കുന്നത്.

മുൻപ് സ്റ്റാർലിങ്കിന്റെ ജെൻ 2 അപേക്ഷ ചില സാങ്കേതിക കാരണങ്ങളാൽ തള്ളിക്കളഞ്ഞിരുന്നുവെങ്കിലും, നിലവിൽ രാജ്യത്ത് പുതിയ ചട്ടങ്ങൾ രൂപീകരിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കമ്പനി വീണ്ടും അനുമതി തേടിയിരിക്കുന്നത്. മൊബൈൽ നെറ്റ്വർക്കുകൾ ലഭ്യമല്ലാത്ത ഉൾപ്രദേശങ്ങളിലും മറ്റും ഉപഗ്രഹങ്ങൾ വഴി നേരിട്ട് ഫോണുകളിൽ കണക്റ്റിവിറ്റി എത്തിക്കാൻ D2D സാങ്കേതികവിദ്യ സഹായിക്കും.
എന്നാൽ സാറ്റലൈറ്റ് കമ്പനികൾ മൊബൈൽ സേവനങ്ങൾ നൽകുമ്പോൾ ടെലികോം ഓപ്പറേറ്റർമാരുടേതിന് സമാനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര കമ്പനികൾ വാദിക്കുന്നുണ്ട്. ട്രായിയുടെയും (TRAI) സർക്കാരിന്റെയും അന്തിമ ചട്ടക്കൂടുകൾ പുറത്തുവരുന്ന മുറയ്ക്ക് സ്റ്റാർലിങ്കിന്റെ പുതിയ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചാൽ രാജ്യത്തെ ടെലികോം വിപണിയിൽ വലിയ മാറ്റങ്ങൾക്ക് അത് കാരണമാകും.
Elon Musk’s Starlink reapplies for its Gen 2 satellite network and direct-to-device (D2D) services in India, aiming to revolutionize mobile connectivity.
