റവന്യൂ ഇല്ലാത്ത അക്കൗണ്ടുകള്‍ ഷട്ട് ഡൗണ്‍ ചെയ്യാനുള്ള നീക്കം യൂട്യൂബ് നടത്തുകയാണെന്ന് റിപ്പോര്‍ട്ട്. കൊമേഴ്ഷ്യലി വയബിളല്ലാത്ത അക്കൗണ്ടുകള്‍ വീഡിയോ സഹിതം മാറ്റും. മെയിലില്‍ അയച്ചിരിക്കുന്ന ടേംസ് നോട്ടിഫിക്കേഷന്‍ യൂസേഴ്‌സ് അപ്‌ഡേറ്റ് ചെയ്യണമെന്ന് YouTube. സെറ്റിങ്‌സില്‍ മാറ്റമുണ്ടാകില്ലെന്നും മോണിറ്റൈസേഷനുള്ള അധികാരത്തെ ബാധിക്കില്ലെന്നും യൂട്യൂബ് അറിയിച്ചിട്ടുണ്ട്.
റീഡബിലിറ്റിയും ട്രാന്‍സ്‌പെരന്‍സിയും വര്‍ധിപ്പിക്കുവാന്‍ വേണ്ടിയാണ് യൂട്യൂബ് മാറ്റങ്ങള്‍ വരുത്തുന്നതെന്നാണ് സൂചന. പുതിയ നിയന്ത്രണങ്ങളിലൂടെ യൂട്യൂബ് പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാനാണ് ശ്രമം. 2019 ഡിസംബര്‍ 10ന് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് YouTube. നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന വാര്‍ത്തകള്‍ വന്നെങ്കിലും പൂട്ടാന്‍ സാധ്യതയുള്ള അക്കൗണ്ടുകളുടെ വരുമാനം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.