അഞ്ച് പുതിയ എസ്-400 ‘സുദർശൻ’ ദൂരപരിധിയുള്ള വ്യോമ പ്രതിരോധ സ്ക്വാഡ്രനുകൾ ഇന്ത്യയ്ക്ക് നൽകുന്നതിനായി റഷ്യ വിശദമായ നിർദ്ദേശം സമർപ്പിച്ചു. 50,000 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ നടപടികൾ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

2018-ലെ ആദ്യ കരാർ പ്രകാരം അഞ്ച് സ്ക്വാഡ്രനുകളിൽ നാലെണ്ണം ഇന്ത്യ ഇതിനകം കൈപ്പറ്റിയിട്ടുണ്ട്. ശേഷിക്കുന്ന അവസാന സ്ക്വാഡ്രൻ ഈ വർഷം നവംബറോടെ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കരാർ ഒപ്പുവെച്ചാൽ ഏകദേശം മൂന്ന് വർഷത്തിനകം മിസൈൽ സംവിധാനങ്ങളുടെ വിതരണം ആരംഭിക്കും.
‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിന്റെ വിജയത്തിന് പിന്നാലെയാണ് കൂടുതൽ എസ്-400 യൂണിറ്റുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. ഈ ആധുനിക പ്രതിരോധ സംവിധാനം രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ വിന്യവിക്കാനാണ് ലക്ഷ്യമിടുന്നത്.
Russia submits a ₹50,000-crore proposal to supply India with five additional S-400 ‘Sudarshan’ air defence squadrons to strengthen eastern and western border defences.
