ഭവനരഹിതരായ പത്തു പേർക്ക് തണലേകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ട്വന്റിഫോർ കണക്ടിലൂടെ ലുലു ഗ്രൂപ്പ് നിർമിച്ച് നൽകുന്ന പത്ത് വീടുകളുടെ താക്കോൽ ദാനം തിരുവനന്തപുരത്ത് അദ്ദേഹം നിർവ്വഹിച്ചു. ഈ പത്ത് കുടുംബങ്ങൾക്ക് വീട്ടിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങുവാനായി രണ്ട് ലക്ഷം രൂപ വീതം സമ്മാനമായും എം എ യൂസഫലി പ്രഖ്യാപിച്ചു.

കൂടാതെ, ഭവനരഹിതരായ 25 പേർക്ക് കൂടി വീടുകൾ കൂടി വീടുകൾ നിർമ്മിച്ചുനൽകുമെന്നും എം എ യൂസഫലി വ്യക്തമാക്കി. അർഹരായവരുടെ കൈകളിലേക്ക് സഹായമെത്തേണ്ടത് സമൂഹത്തിൻ്റെ കൂടി കടമയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഭവനരഹിതർക്കും അടച്ചുറപ്പില്ലാത്ത വീടുള്ളവർക്കും ഭവനങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തിന് പിന്തുണ നൽകുകയാണ് എം.എ യൂസഫലി. ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, എറണാകുളം, വയനാട് എന്നീ ജില്ലകളിലാണ് പത്തുവീടുകൾ നിർമ്മിച്ചിരിക്കുന്നത്. എം.എ യൂസഫലി നിർമ്മിച്ചു നൽകിയ നാലു വീടുകളുടെ താക്കോൽ ദാനം നേരത്തെ നടന്നിരുന്നു
Lulu Group Chairman M.A. Yusuff Ali hands over keys to 10 newly built homes in Kerala, announcing ₹2 lakh Onam gifts for each family and 25 more houses.
