രാജ്യത്ത് പ്രാദേശിക വ്യോമഗതാഗതം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത 10 വർഷത്തിനുള്ളിൽ 100 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി. പരിഷ്കരിച്ച ‘ഉഡാൻ’ (UDAN) പദ്ധതിയുടെ കീഴിൽ ഏകദേശം 30,000 കോടി രൂപ മുതൽമുടക്കിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

രാജ്യത്തെ വിവിധ ചെറുനഗരങ്ങളിലെയും ഉൾപ്രദേശങ്ങളിലെയും യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ വിമാനത്താവളങ്ങൾ വരുന്നത്. യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി പ്രധാന വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ‘ഹബ് ആൻഡ് സ്പോക്ക്’ മാതൃകയും രാജ്യത്ത് വ്യാപിപ്പിച്ചു വരുന്നു.
India plans to build 100 new airports over the next 10 years with a ₹30,000 crore investment under the modified UDAN scheme to boost regional connectivity
