ഇന്ത്യൻ റീട്ടെയിൽ വിപണിയിലേക്ക് തങ്ങളുടെ രണ്ടാം വരവ് പ്രഖ്യാപിച്ച് ഫ്രഞ്ച് റീട്ടെയിൽ ഭീമനായ ‘കാരിഫോർ’ (Carrefour). ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റീട്ടെയിൽ ശൃംഖലയായ അപ്പാരൽ ഗ്രൂപ്പുമായി (Apparel Group) സഹകരിച്ചാണ് കാരിഫോർ ഇന്ത്യയിൽ വീണ്ടും സാന്നിധ്യം ഉറപ്പിക്കുന്നത്.

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാരിഫോർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നത്. മുൻപ് ‘ക്യാഷ് ആൻഡ് കാരി’ (B2B) മോഡലിലാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ, ഇത്തവണ നേരിട്ടുള്ള ഉപഭോക്തൃ സേവന മേഖലയിലേക്ക് (B2C) കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ ഡൽഹി-എൻ.സി.ആർ, ദക്ഷിണേന്ത്യൻ നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് 50 സ്റ്റോറുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. ഇതിൽ ആദ്യ ഫ്ലാഗ്ഷിപ്പ് സ്റ്റോർ ഗ്രേറ്റർ നോയിഡയിൽ തുറന്നു കഴിഞ്ഞു. വലിയ ഹൈപ്പർമാർക്കറ്റുകൾക്ക് പകരം കോംപാക്റ്റ് ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, കൺവീനിയൻസ് സ്റ്റോറുകൾ എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്നത്. Physical Stores ന് പുറമെ, ഓൺലൈൻ ഡെലിവറി സേവനങ്ങളിലേക്കും കമ്പനി കടക്കും. നിലവിലുള്ള സ്റ്റോറുകൾ കേന്ദ്രീകരിച്ചായിരിക്കും ഇതിന്റെ വിതരണ ശൃംഖല സജ്ജമാക്കുന്നത്.’മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് മുൻഗണന നൽകിക്കൊണ്ട് ഇന്ത്യയിൽ നിർമ്മിക്കുന്ന കാരിഫോറിന്റെ പ്രൈവറ്റ് ലേബൽ ഉൽപ്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ വൽക്കരിക്കുന്നതിനൊപ്പം ജി.സി.സി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
ഇന്ത്യയിലെ അതിവേഗം വളരുന്ന റീട്ടെയിൽ വിപണിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് കാരിഫോറിന്റെയും അപ്പാരൽ ഗ്രൂപ്പിന്റെയും നീക്കം.
50 Stores in Second Innings: Global Retail Giant Carrefour Re-Enters India in Partnership with Apparel Group.Carrefour plans to open 50 new hypermarkets and supermarkets over the next 3–4 years in partnership with Dubai-based Apparel Group. The company will also focus on e-commerce and quick-commerce segments. Rather than large hypermarkets, the company is aiming for compact hypermarkets, supermarkets, and convenience stores.
