പ്രതിദിന ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡിട്ട് റെയിൽവേ. റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം വഴി ഒറ്റ ദിവസം റെക്കോർഡ് ബുക്കിംഗായ 22.26 ലക്ഷം ടിക്കറ്റുകൾ ബുക്ക് ചെയ്തു. സെപ്റ്റംബർ 7നാണ് റിസർവേഷൻ സംവിധാനം വഴി 22,26,786 ടിക്കറ്റുകൾ ബുക്ക് ചെയ്തുകൊണ്ട് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 19-ന് രേഖപ്പെടുത്തിയ 20,45,272 ടിക്കറ്റുകൾ എന്ന മുൻ റെക്കോർഡിനേക്കാൾ ഏകദേശം ഒമ്പത് ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. റെയിൽവേ റിസർവേഷൻ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) വികസിപ്പിച്ചെടുത്തതാണ് ഈ കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റം.
1986-ൽ നിലവിൽ വന്ന ഈ സംവിധാനം മാന്വൽ ബുക്കിംഗ് മാറ്റിസ്ഥാപിക്കുകയും പിന്നീട് ഓൺലൈൻ-മൊബൈൽ ബുക്കിംഗ് സൗകര്യങ്ങളിലേക്ക് മാറുകയും ചെയ്തു. നിലവിൽ ഐ.ആർ.സി.ടി.സി വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, കൗണ്ടറുകൾ എന്നിവയിലൂടെ രാജ്യത്തിന്റെ എവിടെയിരുന്നും യാത്രക്കാർക്ക് ഈ സംവിധാനം ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
Indian Railways creates history by booking a record 22.26 lakh tickets in a single day via its Computerised Passenger Reservation System.
