വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും ദക്ഷിണേന്ത്യൻ സിനിമാലോകത്ത് തന്റേതായ ഇടം നേടിയ താരമാണ് കാർത്തി. തമിഴ്നാടിനു പുറമേ ആന്ധ്രയിലും കേരളത്തിലും അടക്കം വലിയ ആരാധകവൃന്ദമുള്ള താരം, സ്വന്തം ഇൻഡസ്ട്രിക്ക് പുറത്തും ഏറെ പരിചിതമായ മുഖമാണ്. ‘സർദാർ 2’ എന്ന ചിത്രത്തിന്റെ റിലീസിനായി താരം തയ്യാറെടുക്കുമ്പോൾ, അദ്ദേഹത്തിന്റെ കരിയറിനൊപ്പം ആസ്തിയും ആഡംബര ജീവിതവുമെല്ലാം വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നു.

ടിവി9 തെലുരുവിന്റെ റിപ്പോർട്ടുകൾ പ്രകാരം നടൻ കാർത്തിയുടെ ആകെ ആസ്തി ഏകദേശം 100 കോടി രൂപയാണ്. സിനിമാ പ്രതിഫലം, പരസ്യ ചിത്രങ്ങൾ, ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകൾ. പ്രതിവർഷം ഏകദേശം 18 കോടി രൂപയാണ് കാർത്തി സമ്പാദിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഒരു ചിത്രത്തിന് ഏകദേശം 8 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. എങ്കിലും പ്രൊജക്റ്റിന്റെ സ്വഭാവത്തിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാറുണ്ട്.
സിനിമാ വരുമാനത്തിന് പുറമെ ആഡംബര വാഹനങ്ങളിലും പ്രോപ്പർട്ടികളിലും കാർത്തി നിക്ഷേപം നടത്തിയിട്ടുണ്ട്. ഏകദേശം 66 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് എംഎൽ 350 (Mercedes-Benz ML 350), ഓഡി തുടങ്ങിയ ആഡംബര കാറുകൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. കൂടാതെ ചെന്നൈയിലും മറ്റ് വിവിധ സ്ഥലങ്ങളിലും അദ്ദേഹം വസ്തുവകകൾ സ്വന്തമാക്കിയിട്ടുണ്ട്. വമ്പൻ വിജയങ്ങൾ നേടിയിട്ടും വളരെ ലളിതമായ ജീവിതരീതിയാണ് കാർത്തി പൊതുവേ പിന്തുടരുന്നത്.
തുടക്കത്തിൽ അഭിനയമായിരുന്നില്ല കാർത്തിയുടെ ലക്ഷ്യം. ചെന്നൈ ക്രസന്റ് എൻജിനീയറിങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ അദ്ദേഹം, തുടർപഠനത്തിനായി ന്യൂയോർക്കിലേക്ക് പോവുകയും അവിടെ ഡിസൈനറായി ജോലി ചെയ്യുകയും ചെയ്തു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം മണിരത്നത്തിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു. തുടർന്ന് 2007ൽ ‘പരുത്തിവീരൻ’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് ‘മദ്രാസ്’, ‘കൈതി’, ‘പൊന്നിയിൻ സെൽവൻ’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ തന്റെ അഭിനയമികവ് തെളിയിച്ചു.
2022ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘സർദാറിന്റെ’ രണ്ടാം ഭാഗമായ ‘സർദാർ 2’ന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. എസ്.ജെ. സൂര്യ, മാളവിക മോഹനൻ, അഷിക രംഗനാഥ്, രജിഷ വിജയൻ എന്നിങ്ങനെ വൻ താരയാണ് ചിത്രത്തിന്റേത്. ഈ ചിത്രത്തിലൂടെ കാർത്തിയുടെ കരിയറിൽ മറ്റൊരു വലിയ വിജയം കൂടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Explore Tamil actor Karthi’s net worth, luxury assets, and career journey from Mani Ratnam’s assistant director to leading star ahead of the release of Sardar 2
