എല്ലാ ശനിയാഴ്ചകളും അവധിയാക്കുക, ബാങ്ക് പെൻഷൻകാരുടെ പെൻഷൻ തുക നിലവിലെ ശമ്പള പരിഷ്കരണങ്ങൾക്ക് അനുസൃതമായി അപ്ഡേറ്റ് ചെയ്യുക, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് പിൻവലിക്കുക. ബാങ്ക് ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലം നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം ക്രമാതീതമായി ഉയരുന്നു- അതിനാൽ ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങൾ എത്രയും വേഗം നടത്തത്തുക, നാഷണൽ പെൻഷൻ സ്കീം മാറ്റി, പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക- ഇതാണ് ബാങ്ക് യൂണിയനുകളുടെ ആവശ്യം. ഈ ആവശ്യം അനുവദിച്ച് കിട്ടാൻ തുടർച്ചയായ ദിവസങ്ങളിൽ സമരത്തിലേക്ക് പോവുകയാണ്. എസ്.ബി.ഐ., കാനറാ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉൾപ്പെടെ പത്തിലധികം പൊതുമേഖലാ ബാങ്കുകളാണ് സമരത്തിലേക്ക് പോകുന്നത്.
സമരത്തെ അനുകൂലിക്കുന്നവർ ഒരുകാര്യം മനസ്സിലാക്കുമല്ലോ ഒരു ബാങ്ക് ശാഖ തുറന്നിരിക്കുകയോ അടഞ്ഞിരിക്കുകയോ ചെയ്യുന്നത് അവിടെ ജോലി ചെയ്യുന്നവരുടെ മാത്രം കാര്യമല്ല. സ്വന്തം പണം, ലോൺ, ബിസിനസ്സ്, കുടുംബത്തിന്റെ ആവശ്യങ്ങൾ എന്നിവയ്ക്കായി ബാങ്കിനെ ആശ്രയിക്കുന്ന ജനങ്ങളുടെ കാര്യം കൂടിയാണത്. ഇതിനകം രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്കുകൾക്ക് അവധിയാണ്. ബാക്കി ശനിയാഴ്ചകളും അവധിയാക്കണമെന്ന് പറയുമ്പോൾ നേരത്തെ പറഞ്ഞപോലെ ശനിയാഴ്ചകളിൽ മാത്രം ഓഫീസിൽ നിന്ന് അവധിയെടുക്കാൻ പറ്റുന്ന നിങ്ങളുടെ കസ്റ്റമേഴ്സ് ഉണ്ടല്ലോ, അവരുടെ ബാങ്കിംഗ് ആവശ്യങ്ങൾ ആര് പരിഗണിക്കും. അവരൊക്കെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് അക്കൗണ്ട് ക്ലോസ് ചെയ്ത് സ്വകാര്യ ബാങ്കുകളിൽ പോകണം എന്നാണോ?

ഈ പറയുന്നത് ജീവനക്കാരോടുള്ള വിരോധമല്ല. രാജ്യത്തെ എല്ലാ തൊഴിൽ മേഖലകളെയും ഒരേ മാനദണ്ഡത്തിൽ കാണണമെന്ന ആവശ്യമാണ്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും കുടുംബമുണ്ട്. ഒരു കടയിലെ ജോലിക്കാരനും വിശ്രമം വേണം. ഒരു നഴ്സിനും, ബസ് ഡ്രൈവർക്കും, മാധ്യമപ്രവർത്തകനും, ഹോട്ടൽ ജീവനക്കാരനും വ്യക്തിജീവിതമുണ്ട്. സ്വന്തം ബിസിനസ് നടത്തുന്ന മനുഷ്യനും ആഴ്ചയിൽ ഒരു ദിവസം ആശ്വാസത്തോടെ ഇരിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ പലർക്കും ആ സൗകര്യം ലഭിക്കുന്നില്ല. അതുകൊണ്ട് ഒരു മേഖലയിലെ ആവശ്യം ചർച്ച ചെയ്യുമ്പോൾ, ആ മേഖലയ്ക്ക് മാത്രം എന്തെങ്കിലും പ്രത്യേക അവകാശമുണ്ടോ എന്ന് പൊതുജനം ചോദിക്കും. ബാങ്ക് ജീവനക്കാർ മറ്റുള്ളവരേക്കാൾ കൂടുതൽ മനുഷ്യരെന്ന പരിഗണന ഉള്ളത് കൊണ്ടാണോ ഇത്? അവരുടെ കുടുംബസമയം മറ്റുള്ളവരുടെ കുടുംബസമയത്തേക്കാൾ വിലപ്പെട്ടത് കൊണ്ടാണോ ഇത്?

ഈ സമരത്തിലെ വൈരുദ്ധ്യം എന്താണെന്ന് പറയാം. ഈ രാജ്യത്ത് ഏറ്റവും വലിയ തൊഴിൽ സുരക്ഷിതത്വവും, ആനുകൂല്യങ്ങളുമുള്ള എംപ്ലോയീസ് ആരെന്ന് ചോദിച്ചാൽ അത് പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരാണ്. അവർ അധ്വാനിച്ച് ബാങ്ക് ടെസ്റ്റ് എഴുതി ജോലിക്ക് കയറിയവരാണ്. അതുകൊണ്ട് ആ ആനുകൂല്യങ്ങളൊക്കെ അവരുടെ അവകാശമാണ്. പക്ഷെ, അത്തരം പരിരക്ഷിതമായ സാഹചര്യങ്ങളോ തൊഴിൽ സുരക്ഷിതത്വമോ ഇല്ലാത്ത മനുഷ്യരുടെ ബാങ്കിംഗ് അവകാശങ്ങളെ അടിച്ചമർത്തി കൊണ്ടാകരുത് പൊതുമേഖലാ ജീവനക്കാരുടെ അവധി ആഘോഷിക്കേണ്ടത്.

വാസ്തവത്തിൽ ബാങ്ക് ജീവനക്കാർ അനുഭവിക്കുന്ന അലവൻസുകളും, സുരക്ഷിതത്വവും, മറ്റ് എക്സ്ക്ലൂസീവ് സാമ്പത്തിക ആനുകൂല്യങ്ങളുമെല്ലാം ഒരു സാധാരണക്കാരന് അസൂയ തോന്നുന്ന തരത്തിലുള്ളതാണ്. ശനിയാഴ്ചയും അവധിക്കായി സമരത്തിനൊരുങ്ങുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ തൊഴിൽ എത്രത്തോളം സുരക്ഷിതവും സാമ്പത്തികമായി സംരക്ഷിക്കപ്പെട്ടതുമാണെന്ന് സാധാരണക്കാർ അറിയണം. അസാധാരണ സാഹചര്യങ്ങളിലല്ലാതെ പൊതുമേഖലാ ബാങ്കിലെ ഒരു ജീവനക്കാരന് ഒരിക്കലും ജോലി നഷ്ടപ്പെടില്ല. ഐ.ടിയിലോ പ്രൈവറ്റ് കമ്പനികളിലോ ഉള്ളതുപോലെ ലേഓഫുകൾ അഥവാ ‘പിരിച്ചുവിടൽ’ ബാങ്കുകളിൽ ഉണ്ടാകുന്നില്ല. സാമ്പത്തിക മാന്ദ്യമോ ബാങ്കിന് നഷ്ടമോ വന്നാലും ഇവരുടെ ജോലി സുരക്ഷിതമാണ്. നിയമപരമായി സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരായതിനാൽ വിരമിക്കുന്ന അറുപതാം വയസ്സുവരെ യാതൊരു ഭയവുമില്ലാതെ ജോലി ചെയ്യാം.

ഓരോ ദിവസവും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും, പുതിയ വ്യാപാര കരാറുകൾ ഉണ്ടാക്കിയും ഇന്നവേഷനുകൾ പ്രയോജനപ്പെടുത്തിയും രാജ്യം അസാധാരണമായി കുതിക്കുന്ന കാലമാണ്. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണ്. വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്ക് ഓടുന്ന നാടാണ്. ആ സമയം ഈ നാടിന്റെ ധനകാര്യ മേഖല 24X7 ചലനാത്മകമായിരിക്കേണ്ടതുണ്ട്. കൂടുതൽ സമയം പ്രൊഡക്റ്റീവായി ഇരിക്കാൻ ആവേശഭരിതരായി പുതിയ തലമുറ ഉൾപ്പെടെ സ്റ്റാർട്ടപ് മെന്റാലിറ്റിയിൽ ചിന്തിക്കുമ്പോഴാണ് ആഴ്ചയിൽ രണ്ട് ദിവസം കൂടി വീട്ടിലിരിക്കണെമെന്ന് ചിലർക്ക് തോന്നുന്നത്. സമരം ആഘോഷിച്ച്, ആസ്വദിച്ച് പൊതുജനത്തെ കൊഞ്ഞനം കുത്തിയ പല പൊതുമേഖലാ സ്ഥാപനങ്ങളും പിന്നീട് എവിടെയാണ് അവസാനിച്ചതെന്ന് ആലോചിക്കുന്നത് ഈ സമയം നന്നായിരിക്കും…
The argument questions why public sector bank employees, who generally have structured salaries, allowances, job protections and retirement benefits, are demanding holidays on every Saturday along with other changes to their employment terms. It also questions the decision to use repeated bank strikes and closures to push demands such as withdrawing performance-linked incentives, pointing to the impact these disruptions can have on customers and the wider public who depend on banking services.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
