അത്യുഗ്ര ചൂടിനെ പ്രതിരോധിക്കുന്ന (heat-resistant) നൂതന റിഫ്രാക്ടറി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ആഗോള പ്രമുഖരായ RHI Magnesita, ഇന്ത്യയിലെ തങ്ങളുടെ ഉത്പാദന-ഗവേഷണ ശേഷി കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുന്നു. സ്റ്റീൽ, സിമന്റ്, പെട്രോകെമിക്കൽസ്, ഗ്ലാസ് തുടങ്ങിയ അതികഠിനമായ താപനില ആവശ്യപ്പെടുന്ന വ്യവസായ മേഖലകൾക്കായാണ് കമ്പനി പ്രാദേശികമായി ഇത്തരം സവിശേഷ പരിഹാരങ്ങൾ വികസിപ്പിക്കുന്നത്. ആഭ്യന്തര ഗവേഷണ-വികസന പ്രവർത്തനങ്ങൾ, റോബോട്ടിക് ഓട്ടോമേഷൻ, സർക്കുലാർ ഇക്കണോമി എന്നിവയിൽ ഊന്നിക്കൊണ്ട് സാങ്കേതിക കൈമാറ്റങ്ങളിലൂടെ ഉപഭോക്താക്കളുടെ ആവശ്യാനുസൃതമായ ഉൽപ്പന്നങ്ങൾ ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ നിർമ്മാണ മേഖല ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനപ്പുറം സാങ്കേതികവിദ്യ, ഗവേഷണം, ഓട്ടോമേഷൻ എന്നിവയിൽ കൂടുതൽ പ്രാദേശികവൽക്കരണം ലക്ഷ്യമിടുന്ന കാലഘട്ടത്തിലാണ് ഈ നിർണായക ചുവടുവെപ്പ്. സ്റ്റീൽ, സിമന്റ് തുടങ്ങിയ പ്രധാന കോർ ഇൻഡസ്ട്രികളിൽ അസംസ്കൃത വസ്തുക്കളുടെ സുരക്ഷയും പ്രക്രിയകളിലെ നവീനതയും ഉറപ്പാക്കാൻ കമ്പനികൾ ഇപ്പോൾ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യയിൽ സ്റ്റീൽ ഉത്പാദനവും ഉപഭോഗവും ഉയരുന്ന പശ്ചാത്തലത്തിൽ, കേവലം ഉൽപ്പന്നങ്ങൾ നൽകുന്ന രീതിയിൽ നിന്ന് മാറി ഉയർന്ന കാര്യക്ഷമതയും സുരക്ഷയും ഉറപ്പുനൽകുന്ന സാങ്കേതിക അധിഷ്ഠിത പരിഹാരങ്ങളിലേക്ക് റിഫ്രാക്ടറി വ്യവസായവും അതിവേഗം മാറിമാറിവരികയാണ്.
Global refractory leader RHI Magnesita expands its manufacturing, automation, and R&D capabilities in India to support growing steel and cement industries.
