യുഎഇ ആസ്ഥാനമായുള്ള സ്പോർട്സ് കൺസോർഷ്യം ‘അൽ ഫുർസാൻ’ (Al Fursan) ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകളായി. മാഗ്നം ഗ്രൂപ്പിൽ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിനുള്ള അന്തിമ കരാറിൽ അൽ ഫുർസാൻ ഒപ്പുവെച്ചു. 2026-27 സീസണിൽ അടുത്ത എട്ടുമാസത്തിനുള്ളിൽ ഘട്ടംഘട്ടമായാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുക. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത വിധത്തിലായിരിക്കും ഈ മാറ്റം. യുഎഇ ഭരണ കുടുംബാംഗമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയാണ് അൽ ഫുർസാന്‍ നേതൃത്വം നൽകുന്നത്.

കേരളം ആസ്ഥാനമായുള്ള ‘ഓഫിയോ സ്പോർട്സ്’ (Ofioh Sports) ആണ് ക്ലബിന്റെ പുതിയ പ്രവർത്തന പങ്കാളി. സി.ഇ.ഒ തമീം അൻവർ, സഹസ്ഥാപകൻ ശരത് കുനിയേൽ എന്നിവർ ക്ലബിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കും. അടുത്ത സീസണിലും ആഷ്ലി വെസ്റ്റ്വുഡ് തന്നെയാകും ടീമിന്റെ മുഖ്യ പരിശീലകൻ. ഒക്ടോബർ 11-ന് ഇൻ്റർ കാശിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ മത്സരം. ഒക്ടോബർ 25-ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മുംബൈ എഫ്സിക്കെതിരെയാണ് ആദ്യ ഹോം മത്സരം നടക്കുന്നത്.
UAE-based consortium Al Fursan acquires 100% ownership of ISL club Kerala Blasters from Magnum Group, with Ofioh Sports joining as operational partner
