ഒടുവിൽ ആ സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു! തെക്കുകിഴക്കൻ ഇറാനിലെ സ്ട്രാറ്റജിക്കായ ചാബഹാർ-സഹേദാൻ റെയിൽ പദ്ധതിയിൽ റെയിൽ പാളങ്ങളുടെ ഇൻസ്റ്റലേഷൻ പൂർത്തിയായിക്കഴിഞ്ഞു. കുറച്ച് മാസങ്ങൾക്കകം കൊമേഴ്യൽ ഓപ്പറേഷൻ ആരംഭിക്കാനാകും. ഈ റെയിൽവേ ലൈനിലൂടെ ഇന്ത്യ ഓടിക്കയറാൻ പോകുന്നത് മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമാണ്. ഇന്ത്യ തുറക്കുന്ന ഒരു പുതിയ സാമ്പത്തിക പാതയാണിത്. 2016 മെയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശന വേളയിലാണ് പദ്ധതി നിർമ്മാണത്തിനായുള്ള ചരിത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പിച്ചത്. പൊതുമേഖലാ സ്ഥാപനമായ IRCON International-ഉം ഇറാനിയൻ റെയിൽവേ കമ്പനിയായ CDTIC-യും ആണ് ധാരണയിൽ എത്തിയത്. എന്നാൽ 2018 – 2020 കാലത്ത് അമേരിക്ക ഇറാനുമേൽ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ഇന്ത്യയ്ക്ക് ഫണ്ട് കൈമാറാനും സാങ്കേതിക വിദ്യകൾ നൽകാനും തടസ്സം നേരിട്ടു. ഇന്ത്യ തുടങ്ങിവെച്ച ഈ റെയിൽ പദ്ധതി അനിശ്ചിതത്തിലായി എന്ന് എല്ലാവരും വിധിയെഴുതി. വേണ്ടത്ര കണക്കുകൂട്ടലുകളില്ലാതെ ഇന്ത്യ നടത്തി മണ്ടൻ തീരുമാനം എന്ന് പലരും കളിയാക്കി. ഇറാനിൽ കൊണ്ടുപോയി ഇന്ത്യ പണം ദുർവയം ചെയ്തുവെന്ന് കുറ്റപ്പെടുത്തിയത് കൂടുതലും രാജ്യത്തിനകത്ത് നിന്നാണെന്ന് പറയേണ്ടതില്ലല്ലോ. പിന്നെ കേൾക്കുന്നത് ഇറാൻ നേരിട്ട് റെയിൽവേ ട്രാക്കിന്റെ പണി ചെയ്യുന്നു എന്നാണ്. ഇന്ത്യ സീനിൽ നിന്ന് പിൻവാങ്ങുന്നു,
ഇന്ത്യയുടെ ഫണ്ട് വൈകുന്നതിനെത്തുടർന്ന് സ്വന്തം ദേശീയ വികസന ഫണ്ടിൽ നിന്ന് തുക വകയിരുത്തി ട്രാക്ക് നിർമ്മാണം നേരിട്ട് മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇറാൻ പ്രഖ്യാപിക്കുന്നു. അങ്ങിനെ പണി മുന്നോട്ട് പോകുന്നു. വാസ്തവത്തിൽ എന്തായിരുന്നു അണിയറയിൽ സംഭവിച്ചത്, ഫണ്ടും റെയിലും എല്ലാം ഇന്ത്യ തന്നെ നൽകി. അതിന് ഗൂഢമായ ചില ഡിപ്ലോമാറ്റിക് തന്ത്രങ്ങൾ ഇന്ത്യ നെയ്തെടുത്തു, എക്സിക്യൂട്ട് ചെയ്തു, വിജയിച്ചു.
ഇന്ത്യക്ക് അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബെക്കിസ്താൻ, തജാക്കിസ്താൻ, തുർക്ക്മെനിസ്ഥാൻ, കസാഖ്സ്താൻ തുടങ്ങിയ രാജ്യങ്ങളുമായും കരമാർഗ്ഗം വ്യാപാരം നടത്തുന്നതിന് പതിറ്റാണ്ടുകളായി തടസ്സമായി നിന്നത് പാകിസ്താനാണ്. കാരണം പാകിസ്താനിലൂടെ അല്ലാതെ അവിടേക്ക് ഇന്ത്യയ്ക്ക് പോകാനാകില്ല. പാകിസ്താൻ റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ എത്രയോ നാളായി ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടിരിക്കുന്നു? അഫ്ഗാനിലേക്ക് ഇന്ത്യൻ മരുന്നുകൾ അതിർത്തിയിൽ കെട്ടിക്കിടക്കുന്നു. അതുകൊണ്ടാണ് ഇന്ത്യയ്ക്ക് ഇറാനിലെ ഈ പദ്ധതി അനിവാര്യമായിരുന്നു. ഇന്ത്യയേക്കാൾ അഫ്ഗാനിസ്ഥാന് ഈ പാത അനിവാര്യമാക്കി നമ്മൾ. അതിനേക്കാൾ ഇറാന് ഈ പദ്ധതി ജീവവായുവാക്കി അവതരിപ്പിച്ചു നമ്മൾ. അങ്ങനെ ഇന്ത്യയുടെ ആവശ്യം പാകിസ്താന്റെ ശത്രുക്കളുടെ ആവശ്യമാക്കി മാറ്റിയടത്താണ് ഇന്ത്യൻ ഡിപ്ലോമസിയുടെ പുതിയ തലം ലോകം കാണുന്നത്. ഇറാനിലെ ഇന്ത്യയുടെ താൽപര്യവും വളരുന്ന ബന്ധവും ആ മണ്ണിൽ നമ്മൾ പണിയുന്ന റെയിലും റോഡും പാകിസ്താനും ചൈനയ്ക്കും പിടിക്കാതെ വന്നത് അതിനാലാണ്. പാകിസ്താൻ എല്ലാ കളിയും കളിച്ചുനോക്കി, അതിന്റെ ഭാഗം കൂടിയായിരുന്നു അമേരിക്ക വഴി അവർ പ്ലാൻചെയ്ത ഉപരോധം എന്ന കെണി. മറ്റൊന്ന് ചൈനയെ ഉപയോഗിച്ച്, പാകിസ്താനിലൂടെ ഇന്ത്യയുടെ പദ്ധതികളെ അട്ടിമറിക്കാൻ പാകത്തിന് പുതിയ എക്കണോമിക് കോറിഡോർ പണി പാകിസ്താൻ തുടങ്ങി. എന്നാൽ പണിക്ക് മറുപണിയും ശത്രു സ്വപ്നത്തിൽ പ്രതീക്ഷിക്കാത്ത ചില നാടൻ മർമ്മാണി വിദ്യയും ശീലിച്ച ചിലരാണല്ലോ ഇവിടെയുള്ളത്. എന്തെങ്കിലും തുടങ്ങിയാൽ പൂര്ത്തിയാകാതെ പിൻവാങ്ങുന്ന ശീലവും നമുക്ക് ഇല്ലല്ലോ.

ഇറാനിൽ ഇന്ത്യൻ പിന്തുണയിൽപൂർത്തിയായ 730 കിലോമീറ്റർ നീളമുള്ള ചാബഹാർ-സഹേദാൻ റെയിൽ ഇടനാഴി, കഠിനമായ പർവത മേഖലകളിലൂടെയും മരുഭൂമികളിലൂടെയും കടന്നുപോകുന്നതാണ്. 39 തുരങ്കങ്ങളും, 201 പാലങ്ങളും ഉള്ള ഈ റെയിൽവേയിൽ 33 റെയിൽവേ സ്റ്റേഷനുകൾ ആണുള്ളത്. 14,000 കോടിയായിരുന്നു നിർമ്മാണ ചിലവ്. 75 ലക്ഷം ടൺ ചരക്കും 22 ലക്ഷം യാത്രക്കാരേയും പ്രതിവർഷം ചാബഹാർ-സഹേദാൻ റെയിൽവേ കൈകൈര്യം ചെയ്യും. ഇറാനിലെ ചാബഹാർ തുറമുഖത്തെ അവരുടെ നാഷണൽ റെയിൽ ശൃംഖലയായ സഹേദാനുമായി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയാണിത്. ഇന്ത്യ മുന്നോട്ട് വെച്ച ആശയമാണെങ്കിലും ഈ റെയിൽവേ, ഇറാനും അതീവ പ്രാധാന്യമുള്ളതായിരുന്നു. എന്തുകൊണ്ടാണ് ചാബഹാർ-സഹേദാൻ റെയിൽപാതയുടെ നിർമ്മാണത്തെ പാകിസ്താൻ എല്ലാ പവറും ഉപയോഗിച്ച് എതിർക്കാൻ ശ്രമിച്ചത്? കാരണം ചരിത്രാതീത കാലം മുതലുള്ള ഭൂമിശാസ്ത്രപരമായ പ്രതിസന്ധിയെ ആണ് ഇന്ത്യ മറികടന്നിരിക്കുന്നത്. നമ്മുടെ വ്യാപാര ബന്ധങ്ങളുടെ ഭൂപടത്തിൽ എതിർക്കാനോ വെല്ലുവിളിക്കാനോ ഇനി പാകിസ്താൻ എന്ന രാജ്യം ഇല്ല! അതാണ് യാഥാർത്ഥ്യം!

ചാബഹാർ ഒരു ഗെയിം ചേഞ്ചറാണ്. ഇന്ത്യയുടെ മുബൈ, കണ്ട്ല തുറമുഖങ്ങളിൽ നിന്ന് അറബിക്കടൽ വഴി ഇറാനിലെ ചബഹാർ തുറമുഖത്ത് ചരക്കുമായി നമ്മുടെ കപ്പലത്തുന്നു എന്ന് കരുതുക. ചബഹാർ തുറമുഖവുമായി ബന്ധിപ്പിച്ചിരിക്കുന്ന പുതിയ റെയിൽ കണക്റ്റിവിറ്റിയിലൂടെ നമ്മുടെ ചരക്ക്, സഹേദാനിലെത്തി, അവിടെനിന്ന് ഇറാന്റെ ദേശീയ പാതയിലൂടെ കടന്ന്, ഇന്ത്യ തന്നെ നിർമ്മിച്ച സരഞ്ജ്-ദെലാറാം (Zaranj-Delaram) ഹൈവേ വഴി അഫ്ഗാനിസ്ഥാന്റെ ഹൃദയഭാഗത്തേക്ക് നേരേ ചെന്ന് ഇറങ്ങുകയാണ്. യൂറോപ്പിലേക്കും റഷ്യയിലേക്കും ചരക്കുകളെത്തിക്കാൻ സുയസ് കനാൽ വഴിയുള്ള പരമ്പരാഗത പാതയേക്കാൾ 40% സമയലാഭവും 30% ചെലവ് കുറവും ഈ വഴിയിലൂടെ നമുക്ക് കിട്ടുന്നു. അമേരിക്കൻ ഉപരോധങ്ങളും ജിയോ-പൊളിറ്റിക്കൽ തടസ്സങ്ങളും കാരണം ഇന്ത്യയും ഇറാനും പല ഘട്ടങ്ങളിലും പരസ്യമായ സഖ്യങ്ങളിൽ നിന്നും പിന്നോട്ടുപോയതായി തോന്നിച്ചെങ്കിലും, യാഥാർത്ഥ്യം മറ്റൊന്നായിരുന്നു. ചബഹാർ തുറമുഖത്തെ ‘ഷാഹിദ് ബെഹെഷ്തി’ (Shahid Beheshti) ടെർമിനൽ ഇറാൻ വികസിപ്പിച്ചത്, ഇന്ത്യ നൽകിയ 1100 കോടിയുടെ നിക്ഷേപത്തിലും 24,000 കോടി രൂപയുടെ ക്രെഡിറ്റ് ലൈനിലുമായിരുന്നു.

ബില്യൺ കണക്കിന് ഡോളർ ഒഴുക്കി ഇൻഡ്യയെ വെല്ലുവിളിക്കാൻ പാകിസ്താനിലെ ബലൂചിസ്ഥാനിൽ ചൈന നിർമ്മിച്ച ഗ്വാദർ (Gwadar) തുറമുഖത്തിന് വെറും 80 കി.മീ മാത്രം അകലെയാണ് ഇൻഡ്യ പരിപാലിക്കുന്ന ഇറാനിലെ ചബഹാർ തുറമുഖം എന്നതാണ് അതിലെ തന്ത്രപരമായ പ്രത്യേകത. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി ഇപ്പോൾ ബലൂചിസ്ഥാനിലെ പിള്ളാരുടെ കയ്യിലാണ്. തുടർച്ചയായ ആക്രമണങ്ങൾ കാരണം ആ റോഡ് തന്നെ സ്തംഭനാവസ്ഥയിലായി. സ്ഫോടനവും ചാവേറാക്രമണവും കാരണം പലപ്പോഴും ചൈനീസ് എഞ്ചിനീയർമാർ അവിടം വിട്ടോടി. ചാബഹാർ-സഹേദാൻ റെയിൽവേ പൂർത്തിയായതോടെ, ഇന്ത്യ സുരക്ഷിതമായി മധ്യേഷ്യൻ മാർക്കറ്റുകളിലേക്ക് കടക്കാൻ തയ്യാറെടുക്കുന്നു. ചൈനയുടെ Belt and Road Initiative പദ്ധതികൾക്ക് ഇന്ത്യ നൽകിയ ഏറ്റവും കൃത്യമായ മറുപടിയായിരുന്നു ഇത്. റഷ്യ, നോർഡിക് രാജ്യങ്ങൾ എന്നിവടങ്ങളിലേക്ക് ചരക്കുനീക്കം എളുപ്പമാകും. ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ ഇന്ത്യയെ ഒരു വലിയ സാമ്പത്തിക-തന്ത്രപ്രധാന ശക്തിയായി ഉറപ്പിച്ചു നിർത്തുന്ന ഡിപ്ലോമാറ്റിക് മാസ്റ്റർസ്ട്രോക്ക് ആണ് ചാബഹാർ-സഹേദാൻ റെയിൽ ഇടനാഴി. അതിർത്തി അടച്ച് വികസനം തടയാമെന്ന് കരുതിയ അയൽരാജ്യത്തിന് മുന്നിൽ, കടലും കരയും തുളച്ചു കയറി പുതിയ ചരിത്രം കുറിക്കുകയാണ് ഇന്ത്യ.
The Chabahar-Zahedan railway marks a major step in India-Iran connectivity, linking Iran’s Chabahar Port with its national rail network and creating a new trade route toward Afghanistan and Central Asia. Supported by India, the 730-km rail corridor passes through challenging mountain and desert terrain and is designed to strengthen cargo movement and regional connectivity while reducing dependence on traditional routes through Pakistan. Along with the Chabahar Port and India-built Zaranj-Delaram Highway, the railway forms an important link in India’s broader trade and connectivity strategy across the region.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
