ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂടുതൽ വിപുലീകരിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്കും ബഹ്റൈനിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കും. ഒക്ടോബർ 27 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്.

തിരുവനന്തപുരം–റിയാദ് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസ് വേണമെന്ന ദീർഘകാല ആവശ്യത്തിനാണ് പുതിയ സർവീസിലൂടെ പരിഹാരമാകുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസുകളാണ് റിയാദിലേക്ക് ഉണ്ടാവുക. നിലവിൽ ദമാമിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് നടത്തുന്നുണ്ട്.
ബഹ്റൈനിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ
ബഹ്റൈനിലേക്കുള്ള പുതിയ എയർ ഇന്ത്യ എക്സ്പ്രസ് വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് തവണ സർവീസ് നടത്തും. നിലവിൽ ഗൾഫ് എയർ തിരുവനന്തപുരം–ബഹ്റൈൻ റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്നുണ്ട്. പുതിയ സർവീസ് കൂടി എത്തുന്നതോടെ ഈ റൂട്ടിൽ യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിക്കും.
നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് ആഴ്ചയിൽ 250ലധികം എയർ ട്രാഫിക് മൂവ്മെന്റുകളുണ്ട്. ദുബായ്, അബുദാബി, ഷാർജ, ദോഹ, മസ്കറ്റ്, കുവൈറ്റ്, ദമാം തുടങ്ങിയ പ്രധാന ഗൾഫ് നഗരങ്ങളുമായി തിരുവനന്തപുരം നേരിട്ട് സർവ്വീസ് നടത്തുന്നു.
റിയാദിലേക്കും ബഹ്റൈനിലേക്കുമുള്ള പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ശൃംഖല കൂടുതൽ വിപുലമാകും. പ്രത്യേകിച്ച് സൗദി അറേബ്യയിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന തെക്കൻ കേരളത്തിലെയും സമീപ തമിഴ്നാട് മേഖലകളിലെയും പ്രവാസികൾക്ക് തിരുവനന്തപുരം–റിയാദ് നേരിട്ടുള്ള സർവീസ് കൂടുതൽ സൗകര്യപ്രദമായ യാത്രാമാർഗമാകും.
Thiruvananthapuram International Airport is set to strengthen its Gulf connectivity with the launch of new direct flights to Riyadh and Bahrain. Air India Express will commence services to both destinations from October 27, 2026, offering passengers greater choice and convenience for travel between Kerala and the Gulf. Bookings are now open.
