ആഗോള വിപണിയിലെ ഇന്ധനവില വർദ്ധനവിനെത്തുടർന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർദ്ധിപ്പിച്ചു. ഇതിന് പുറമെ ആകാശ എയറും ആഭ്യന്തര സർവീസുകളിൽ സർചാർജ് പുനഃസ്ഥാപിക്കുകയും അന്താരാഷ്ട്ര സർവീസുകളിലെ നിരക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ആഗോള ഊർജ്ജ വിപണിയിലെ സമ്മർദ്ദവും കാരണം വിമാന ഇന്ധനമായ എ.ടി.എഫ് (ATF) വിലയിലുണ്ടായ വലിയ ചാഞ്ചാട്ടമാണ് ഈ തീരുമാനത്തിന് കാരണം. പുതിയ നിരക്കുകൾ ഒക്ടോബർ ഇന്നു മുതൽ നിലവിൽ വരുമെന്നും ദൂരത്തിനനുസരിച്ച് സർചാർജിൽ വ്യത്യാസമുണ്ടാകുമെന്നും എയർലൈനുകൾ വ്യക്തമാക്കിയിട്ടുണ്ട്.
എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകളിൽ 400 രൂപ മുതൽ 1,200 രൂപ വരെയും, അന്താരാഷ്ട്ര സർവീസുകളിൽ വെസ്റ്റ് ഏഷ്യയ്ക്ക് 55 ഡോളറും വടക്കേ അമേരിക്കയ്ക്ക് 215 ഡോളറുമാണ് സർചാർജ് ഈടാക്കുന്നത്. ആകാശ എയറിന്റെ ആഭ്യന്തര സർചാർജ് 375 രൂപ മുതൽ 1,150 രൂപ വരെയും അന്താരാഷ്ട്ര സർവീസുകളിലെ ലെവി 2,500 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
Major Indian airlines, including Air India and Akasa Air, increase fuel surcharges on domestic and international flights due to soaring global ATF prices
