ഇന്ത്യയും ചെക്ക് റിപ്പബ്ലിക്കും തമ്മിൽ സഹകരിച്ച് രാജ്യത്ത് 19, 40, 90 സീറ്റുകളുള്ള വിമാനങ്ങൾ നിർമിക്കുന്നതിനുള്ള സാധ്യതകൾ തേടുന്നു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവും ചെക്ക് ഡെപ്യൂട്ടി പ്രധാനമന്ത്രി കരെൽ ഹവ്ലിചെക്കും തമ്മിൽ ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ചർച്ച നടന്നത്.
കേന്ദ്ര സർക്കാരിന്റെ ഉഡാൻ (UDAN) പദ്ധതി പ്രകാരമുള്ള പ്രാദേശിക വ്യോമബന്ധം മെച്ചപ്പെടുത്താനും ആഗോള വിപണിയെ ലക്ഷ്യമിട്ടുമാണ് ഈ പങ്കാളിത്തം രൂപീകരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ വിമാന നിർമാണ രംഗത്തെ പരിചയസമ്പത്തും ഇന്ത്യയിലെ ഉയർന്ന വിമാനയാത്രാ ആവശ്യകതയും സമന്വയിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

വിമാന നിർമാണത്തിന് പുറമെ ഓട്ടോമോട്ടീവ്, റെയിൽവേ, ആരോഗ്യം എന്നീ മേഖലകളിലെ ഇന്ത്യൻ കമ്പനികളുമായും ചെക്ക് വ്യവസായ സംഘം കരാറുകളിൽ ഒപ്പുവെച്ചു. നിലവിൽ 4 ബില്യൺ ഡോളറുള്ള ഉഭയകക്ഷി വ്യാപാരം ഇനിയും വർധിപ്പിക്കാൻ വലിയ സാധ്യതയുണ്ടെന്ന് ചെക്ക് ഡെപ്യൂട്ടി പ്രധാനമന്ത്രി വ്യക്തമാക്കി.
India and the Czech Republic explore a partnership to manufacture 19, 40, and 90-seater regional aircraft in India to boost the UDAN scheme and global exports
