വിസ അപേക്ഷ നിരസിക്കപ്പെടുന്നതിന്റെ തോത് അഞ്ച് ശതമാനത്തിൽ താഴെയായി നിലനിർത്തണമെന്ന ബ്രിട്ടീഷ് സർക്കാരിന്റെ കർശന നിർദേശത്തെ തുടർന്ന്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അഡ്മിഷൻ ഓഫറുകൾ യുകെ സർവകലാശാലകൾ റദ്ദാക്കുന്നു. വിസ നിരസിക്കപ്പെടുന്ന അപേക്ഷകളുടെ എണ്ണം കൂടിയാൽ ലൈസൻസ് നഷ്ടപ്പെടുമെന്ന ഭയത്താലാണ് അഡ്മിഷൻ വാഗ്ദാനം നൽകിയ ശേഷം അപേക്ഷകൾ പ്രീ-എംപ്റ്റീവായി (മുൻകൂട്ടിയുള്ള സുരക്ഷാ നടപടിയായി) സർവകലാശാലകൾ പിൻവലിക്കുന്നത്.

ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിബന്ധന പ്രകാരം വിസ നിഷേധ നിരക്ക് പരിധി 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്. 2026-ന്റെ ആദ്യ പകുതിയിൽ സ്റ്റഡി വിസ അപേക്ഷകൾ പിൻവലിച്ച തോത് 10.5 ശതമാനമായി ഉയർന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകൾ പിൻവലിക്കപ്പെട്ട തോത് മുൻവർഷത്തെ 1.2 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായി ഉയർന്നിട്ടുണ്ട്. അതേസമയം, കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനും യഥാർത്ഥ വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം ഉറപ്പാക്കാനുമാണ് പരിശോധന ശക്തമാക്കിയതെന്നാണ് യുകെ സർക്കാരിന്റെ വിശദീകരണം.
UK universities revoke admission offers to Indian and international students to keep visa rejection rates under 5% and protect their recruitment licenses.
