ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ സാങ്കേതികവിദ്യകൾക്ക് പുതിയ കരുത്തേകി പരിസ്ഥിതി സൗഹൃദ ‘ഗ്രീൻ പ്രൊപ്പൽഷൻ’ സംവിധാനം വികസിപ്പിക്കുന്ന നവി മുംബൈ അധിഷ്ഠിത സ്റ്റാർട്ടപ്പായ ‘മനാസ്തു സ്പേസിന്’ (Manastu Space) ധനസഹായവുമായി കേന്ദ്ര സർക്കാർ. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് (DST) കീഴിലുള്ള ടെക്നോളജി ഡെവലപ്മെന്റ് ബോർഡ് (TDB) 116 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് പദ്ധതിക്കായി അനുവദിച്ചത്. ആകെ 277.63 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബഹിരാകാശ പദ്ധതിക്കായി ആർ.ഡി.ഐ (RDI) ഫണ്ടിൽ നിന്നാണ് ഡി.എസ്.ടി ധനസഹായം നൽകുന്നത്.

ഉപഗ്രഹങ്ങൾക്കും വിക്ഷേപണ വാഹനങ്ങൾക്കും ആവശ്യമായ പരിസ്ഥിതി സൗഹൃദ ഇന്ധന സംവിധാനം വികസിപ്പിക്കുന്ന പ്രമുഖ ബഹിരാകാശ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പാണ് മനാസ്തു സ്പേസ്. ഹൈഡ്രജൻ പെറോക്സൈഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ തദ്ദേശീയ ഗ്രീൻ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ പരമ്പരാഗത ഇന്ധനങ്ങളെ അപേക്ഷിച്ച് സുരക്ഷിതവും ചെലവ് കുറഞ്ഞതുമാണ്. മുൻപ് ബഹിരാകാശത്ത് വിജയകരമായി പരീക്ഷിച്ച ഈ സാങ്കേതികവിദ്യയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനും, വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ ഇന്ത്യയുടെ സ്പേസ് മേഖലയെ കൂടുതൽ സ്വയംപര്യാപ്തമാക്കാനും ഈ കേന്ദ്ര പിന്തുണ വഴി സാധിക്കും
Space tech startup Manastu Space secures ₹116 crore in government funding from DST’s Technology Development Board to expand its eco-friendly green propulsion technology.
