പശ്ചിമേഷ്യൻ യുദ്ധമൊന്നും തളർത്താതെ വ്യോമ കയറ്റുമതിയിൽ കേരളത്തിന്റെ കുതിപ്പ് തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയുള്ള കാർഗോ കയറ്റുമതിയിൽ ഈ ആഗോള പ്രതിസന്ധികൾക്കിടയിലും വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. 2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കേരളത്തിൽ നിന്നുള്ള ആകെ വ്യോമ കാർഗോ കയറ്റുമതിയുടെ 67 ശതമാനവും കൈകാര്യം ചെയ്തത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. ഈ സാധ്യതകൾ കണക്കിലെത്തു കേരളത്തെ ഏഷ്യയിലെ ഒരു പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബാക്കി Aviation Logistics Hub മാറ്റാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്.

കേരളത്തിൽ നിന്നുള്ള വ്യോമ കയറ്റുമതിയുടെ വലിയൊരു പങ്കും പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, പൂക്കൾ, മത്സ്യം, മാംസം, മുട്ട, നാളികേര ഉൽപ്പന്നങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്കു കയറ്റി അയക്കുന്നത്. ഗൾഫ് രാജ്യങ്ങൾ , യുകെ , അയർലൻഡ്, യു.എസ്.എ എന്നിവയാണ് കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ പ്രധാന ആഗോള വിപണികൾ.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും റിയാദ് ഉൾപ്പെടെയുള്ള മേഖലകളിലെ ഹൂതി ആക്രമണങ്ങളും കാരണം എയർ ഇന്ത്യ എക്സ്പ്രസ്, സൗദി എയർലൈൻസ് തുടങ്ങിയ വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കേണ്ടി വന്നത് കയറ്റുമതി മേഖലയ്ക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി കാരണം കപ്പൽ മാർഗ്ഗമുള്ള സിംഗിൾ ലൈനർ ചാർജുകൾ ഇരട്ടിയായി വർദ്ധിച്ചതോടെ പല കയറ്റുമതിക്കാരും വ്യോമമാർഗ്ഗത്തെ കൂടുതൽ ആശ്രയിക്കാൻ നിർബന്ധിതരായി. ഇത് കയറ്റുമതി ചെലവ് വർധിപ്പിച്ചിരുന്നു.
വ്യോമ കയറ്റുമതി മേഖലയുടെ വലിയ സാധ്യതകൾ കണക്കിലെടുത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ ഒരു പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബാക്കി (Aviation Logistics Hub) മാറ്റാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നുണ്ട്.ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ ആദ്യഘട്ടത്തിൽ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും ശേഷി പരമാവധി പ്രയോജനപ്പെടുത്തിയാണ് ഈ ഏവിയേഷൻ ഹബ്ബ് വികസിപ്പിക്കുന്നത്. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള Maintenance, Repair, and Overhaul – MRO സൗകര്യങ്ങൾ, പൈലറ്റ് പരിശീലന കേന്ദ്രങ്ങൾ, ഫ്ലൈറ്റ് സിമുലേഷൻ സെന്ററുകൾ എന്നിവ സംസ്ഥാനത്ത് സ്ഥാപിക്കും. വിമാനത്താവളങ്ങളോട് അനുബന്ധിച്ച് സാമ്പത്തിക മേഖലകളും (Airport-centric economic zones) കൊച്ചി വിമാനത്താവളത്തിന് സമീപം ഒരു ആഗോള കൺവെൻഷൻ സെന്ററും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംസിയാലിന്റെ ‘കാർഗോ വിഷൻ 2030’ കേന്ദ്രീകരിച്ച് വ്യോമ-കടൽ-റെയിൽ-റോഡ് മാർഗ്ഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വിപുലമായ മൾട്ടിമോഡൽ കാർഗോ ഹബ്ബ് വികസിപ്പിക്കും.
കേരളത്തിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി ആഗോള വിമാനക്കമ്പനിയായ എമിറേറ്റ്സ് സ്കൈകാർഗോ (Emirates SkyCargo) സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള KSIE-യുമായി ചേർന്ന് പ്രവർത്തനം വിപുലീകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര ചരക്കുനീക്കവും വ്യോമയാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനായി ‘കേരള സിവിൽ ഏവിയേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി’ രൂപീകരിക്കുന്നതിന് സഹകരണ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ഒരു പ്രമുഖ തുറമുഖ നഗരവും ഏവിയേഷൻ ഹബ്ബുമായി മാറ്റിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Despite global challenges, Kerala’s airports have recorded significant growth in air cargo exports. Between July and September 2026, Cochin International Airport handled 67% of the state’s total air cargo exports, reinforcing its position as Kerala’s leading aviation cargo gateway.The Gulf countries, the United Kingdom, Ireland, and the United States are among the major international markets for products exported from Kerala.
Recognising the growing potential of the air cargo sector, the Kerala government is planning to transform the state into a major aviation logistics hub in Asia, leveraging its four international airports in Thiruvananthapuram, Kochi, Kozhikode, and Kannur.The government has earmarked ₹200 crore in the initial phase to support the preliminary development of this ambitious initiative.
