സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ദിവസവും വര്‍ധിക്കുമ്പോഴും ഇത്തരത്തില്‍ നേരത്തെ ആരംഭിച്ചവ പൂട്ടുന്ന കാഴ്ച്ചയും ഇപ്പോള്‍ പതിവാകുകയാണ്. സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്ന മന്ത്രം ഇവിടെയും ബാധകമാണ്. മികച്ച ജീവനക്കാരും കസ്റ്റമേഴ്‌സും ഇല്ലെങ്കില്‍ ഒരു പ്രസ്ഥാനത്തിനും ദീര്‍ഘകാലം പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. പുത്തന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ മുഖ്യമായും എംപ്ലോയീസിന്റെ സ്‌കില്‍ മുതല്‍ ക്ലയിന്റുകളെ പിടിച്ച് നിര്‍ത്താനുള്ള ശേഷി വരെ വര്‍ധിപ്പിക്കേണ്ടതുണ്ട്. മികച്ച എപ്ലോയിസിനെ വാര്‍ത്തെടുക്കുന്ന അപ്സ്‌കില്ലിങ്ങും മുഖ്യമായ ഒന്നാണ്.
സ്‌കില്‍ഡ് എംപ്ലോയിസിന്റെ പ്രാധാന്യം
ഏത് കമ്പനിയുടെയും നട്ടെല്ല് എന്ന് പറയുന്നത് അവിടത്തെ എംപ്ലോയീസും അവരുടെ പ്രൊഡക്ടിവിറ്റിയുമാണ്. സ്‌കില്‍ഡ് എംപ്ലോയിസ് ഉണ്ടെങ്കില്‍ മാത്രമേ മികച്ച റിസള്‍ട്ട് ലഭിക്കൂ. എന്നാല്‍ പല രീതിയിലുള്ള മാറ്റം അവരുടെ മനസില്‍ വരുമെന്നതിനാല്‍ എംപ്ലോയിസിന്റെ സംതൃപ്തി എന്നത് കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ മുഖ്യമായ ഒന്നാണ്. കമ്പനിയുടെ ഇന്റേണന്‍ പ്രോസസുകള്‍ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നു എന്നതിന് തെളിവാണ് എംപ്ലോയികളുടെ സംതൃപ്തി എന്നത്. മികച്ച എംപ്ലോയീസ് കമ്പനിയില്‍ തുടര്‍ന്നാല്‍ ട്രെയിനിങ് കോസ്റ്റ് അടക്കമുള്ളവയില്‍ കാര്യമായ ചെലവ് വരാതിരിക്കാനും മികച്ച സ്റ്റാഫ് സപ്പോര്‍ട്ട് ഉറപ്പിക്കാനും സാധിക്കും. മികച്ച സ്റ്റാഫാണെങ്കില്‍ കമ്പനി വളരുമെന്നുറപ്പ്. മികച്ച എംപ്ലോയിസാണ് കമ്പനിക്കെങ്കില്‍ മികച്ച കസ്റ്റമേഴ്‌സിനേയും കമ്പനിയ്ക്ക് ലഭിക്കും. എംപ്ലോയിസില്‍ നിന്നും ജോലി സംബന്ധമായി ഫീഡ്ബാക്ക് വാങ്ങുന്നത് കമ്പനിയുടെ റിവ്യൂവിന് ഏറെ സഹായകരമാവും.
എംപ്ലോയികളുടെ പ്രകടനം മികവുറ്റതാക്കാന്‍ അപ്‌സ്‌കില്ലിങ്
ബിസിനസ് ലോകത്തടക്കം മത്സരം ശക്തമാകുമ്പോള്‍ കമ്പനികള്‍ ശ്രദ്ധിക്കുന്ന ഒന്നാണ് അപ്‌സ്‌കില്ലിങ്. നിലവിലുള്ള എംപ്ലോയിസിന്റെ സ്‌കില്‍സ് മികവുറ്റതാക്കുകയാണ് അപ്‌സ്‌കില്ലിങ്ങിലൂടെ ചെയ്യുന്നത്. അപ്‌സ്‌കില്ലിങ് നടത്താന്‍ എപ്ലോയിസിന്റെ രീതികളും മറ്റ് അറിഞ്ഞ് മികച്ച സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്ലാന്‍ തയാറാക്കണം. എംപ്ലോയിസിന്റെ സ്‌ട്രോങ്ങായിട്ടുള്ള സ്‌കില്ലിനെ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് അപഗ്രേഡ് ചെയ്യുന്നതായിരിക്കണം ഈ പ്ലാനുകള്‍. പുത്തന്‍ സ്‌കില്ലുകള്‍ ഇതുവഴി പരിശീലിപ്പിക്കുകയുമാകാം. ചാലഞ്ചിങ് ആയ ടാസ്‌കുകള്‍ നല്‍കി ക്രിയേറ്റീവ് സ്‌കില്‍ കൊണ്ട് അതിനെ തരണം ചെയ്യാനും സഹപ്രവര്‍ത്തകരോടൊപ്പം ഒന്നിച്ച് നിന്ന് കൈകാര്യം ചെയ്യാനും എംപ്ലോയീസിനെ പ്രാപ്തമാക്കുക.
ഇത്തരത്തില്‍ ചാലഞ്ചിങ് ആയ ട്രയലുകള്‍ നടത്തുക. ഇത് എംപ്ലോയീ സ്‌കീല്‍ വര്‍ധിപ്പിക്കാന്‍ മികച്ച മാര്‍ഗമാണ്. ഭാവി എന്താകണം എന്ന ചിന്തയോടെ ജോലി ചെയ്യാന്‍ എംപ്ലോയിസിനെ ട്രെയിന്‍ ചെയ്യുക. കമ്പനിയുടെ മേഖലയില്‍ ഉണ്ടാകുന്ന പുത്തന്‍ ട്രെന്‍ഡുകള്‍ അവരെ അപ്‌ഡേറ്റ് ചെയ്യാനും ശ്രമിക്കുക. എംപ്ലോയിസിന്റെ സൗകര്യം അനുസരിച്ച് വേണ്ട ടെക്ക്‌നോളജികളും സ്വീകരിക്കുന്നത് ഏറെ ഉത്തമമാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളെ കമ്പനിയിലേക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ ഉല്‍പന്നം അല്ലെങ്കില്‍ സേവനം എന്താണോ അതില്‍ നിന്നും ഉപഭോക്താവ് എന്ന നിലയില്‍ എംപ്ലോയിസ് എന്തൊക്കെ പ്രതീക്ഷിക്കുന്നുവെന്ന് മനസിലാക്കാം. അവര്‍ തന്നെ പുത്തന്‍ ഐഡിയകള്‍ ഫലപ്രദമായി നടപ്പാക്കുമെന്നുറപ്പ്. ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും വ്യത്യസ്ഥമായി എന്തെങ്കിലും സ്‌കില്ലുകള്‍ പഠിക്കുന്നതാണ് റീസ്‌കില്ലിങ് എന്നത്. ഒരേ കമ്പനിയില്‍ തന്നെ വ്യത്യസ്തമായ റോളുകള്‍ ചെയ്യേണ്ടി വരുമ്പോള്‍ പുതിയ അറിവുകള്‍ എംപ്ലോയിസിന് പകര്‍ന്നു നല്‍കേണ്ടി വരും. ഇതാണ് റീസ്‌കില്ലിങ് എന്ന് പറയുന്നത്.
ക്ലയിന്റുകളെ പിടിച്ചു നിര്‍ത്താനും ടെക്നിക്ക്
റഫറല്‍ റേറ്റും കമ്പനി വളര്‍ച്ചയില്‍ മുഖ്യമായ ഘടകമാണ്്. നിങ്ങളുടെ ഉല്‍പന്നം അല്ലെങ്കില്‍ സേവനം ഉപഭോക്താവ് വഴി മറ്റൊരാള്‍ക്ക് റെഫര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലേക്ക് വന്നാല്‍ നിങ്ങളുടെ ബ്രാന്‍ഡിന് വിശ്വാസ്യത വര്‍ധിച്ചുവെന്നാണ് സൂചന. റഫറര്‍ക്കും റഫറീസിനും ഡിസ്‌ക്കൗണ്ട് അടക്കമുള്ള ഓഫറുകള്‍ നല്‍കുന്നത് ഏറെ പ്രയോജനം ചെയ്യും. ക്ലയിന്റ് റിറ്റന്‍ഷന്‍ (ക്ലയിന്റിനെ തങ്ങളുടെ ബ്രാന്‍ഡില്‍ പിടിച്ചു നിര്‍ത്താനുള്ള ശേഷി) എന്നതും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതായിരിക്കണം പ്രോഡക്റ്റ് അല്ലെങ്കില്‍ സര്‍വീസ്. അങ്ങനെങ്കില്‍ ക്ലയിന്റ് റിറ്റന്‍ഷന്‍ വര്‍ധിക്കും. മികച്ച കസ്റ്റമര്‍ സപ്പോര്‍ട്ട് അടക്കം നിലനിര്‍ത്തിയാലെ നിലവിലുള്ള കസ്റ്റമര്‍ മറ്റ് ബ്രാന്‍ഡുകളുലേക്ക് മാറാതിരിക്കൂ. വിലയിലും മറ്റ് ഓഫറുകളിലുമടക്കം മത്സരം നേരിടാമെന്നതിനാല്‍ ഇതില്‍ പുത്തന്‍ ആശയം കൊണ്ടുവന്ന് ക്ലയിന്റുകളെ തൃപ്തിപ്പെടുത്തണം. കമ്പനിയില്‍ നിന്നും ക്ലയിന്റുകള്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും അറിയാന്‍ ശ്രമിക്കാം. നിലവില്‍ എന്തെങ്കിലും അതൃപ്തി അവര്‍ നേരിടുന്നുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കുക.