സംരംഭത്തിന് നല്കുന്ന ബ്രാന്റ് നെയിം മെമ്മറബിളായിരിക്കണം. കാഴ്ച്ച, കേള്‍വി, രുചി, മണം സ്പര്‍ശനം എന്നിവയിലൂടെ ബ്രാന്റ് നെയിം കസ്റ്റമറുടെ മനസില്‍ പതിയും. കസ്റ്റമറുടെ മനസില്‍ ബ്രാന്റ് നെയിം എന്‍കോഡ് മുതല്‍ സ്റ്റോര്‍ വരെ ചെയ്യുന്ന പ്രോസസ് അറിഞ്ഞിരിക്കുക. ശബ്ദം ആവര്‍ത്തിക്കുന്ന പേരുകള്‍ നല്ലതാണ്: പേര് പറയുന്ന റിഥം വരെ ആകര്‍ഷകമായിരിക്കണം. ബ്രാന്റ് എന്ത് നല്കുന്നു എന്ന അര്‍ത്ഥം പ്രതിഫലിക്കുന്ന Pairing വാക്കുകളും മികച്ചവയാണ്.
J, K, Q, V, W, X, Y, Z എന്നീ ലെറ്ററുകളില്‍ ആരംഭിക്കുന്ന പേരുകള്‍ മെമ്മറബിളായവയെന്ന് വിദഗ്ധര്‍. ലോഗോ ആക്കി മാറ്റാവുന്ന ചെറു പേരുകളും ബ്രാന്റിന് നല്‍കാം. ബ്രാന്റിന്റെ കാറ്റഗറിയ്ക്ക് അനുയോജ്യമായ പേരല്ല എങ്കില്‍ ബ്രാന്റ് നെയിം ശ്രദ്ധിക്കപ്പെടില്ല. പ്രോഡക്ടിന്റെ ചിത്രം കസ്റ്റമേഴ്സിന്റെ മനസില്‍ നല്കുന്ന പേരും നല്ലതാണ്.