ഓട്ടോമാറ്റിക്ക് ഹാന്‍ഡ് സാനിട്ടൈസര്‍ ഡിസ്പെന്സറുമായി Inker Robotics. കൈകള്‍ കൊണ്ട് തൊടാതെ തന്നെ ഇതില്‍ നിന്നും ലിക്വിഡ് ലഭിക്കും. സെന്‍സര്‍ ഉപയോഗിച്ചുള്ള സാനിട്ടൈസര്‍ മെഷീനാണിത്. കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ വികസിപ്പിച്ചതാണിത്.
ബാങ്കുകളും ആശുപത്രികളിലും സ്ഥാപിക്കും
ജനറല്‍ ഹോസ്പിറ്റല്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ഇന്‍സ്റ്റോള്‍ ചെയ്യാനാണ് കമ്പനി പ്ലാന്‍ ചെയ്യുന്നത്. സിംപിളായ രീതിയാണ് സാനിട്ടൈസര്‍ പ്രവര്‍ത്തിക്കുന്നത് . മാനുവലായി സാനിട്ടൈസര്‍ ബോട്ടില്‍ റീഫില്‍ ചെയ്യാം. കേരളത്തില്‍ നിന്നുള്ള റോബോട്ടിക് സ്റ്റാര്‍ട്ടപ്പാണ് ഇന്‍കര്‍ റോബോട്ടിക്സ്.