COVID 19 രോഗികൾക്ക് റെസ്പിരേറ്ററി അസിസ്റ്റൻസ് ഒരുക്കാനുള്ള ശ്രമത്തിലാണ് കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ളക്സിലെ ഒരു കൂട്ടം ചെറുപ്പക്കാർ. രാജ്യം വെന്റിലേറ്ററിന്റെ അഭാവം നേരിടുന്ന ഘട്ടം വന്നാൽ കേരളം വികസിപ്പിച്ച ഈ റെസ്പിറേറ്ററി അസിസ്റ്റൻസ് വലിയ കൈത്താങ്ങാകും. കേരള സർക്കാരിന്റെ പിന്തുണയോടെ കേരള സ്റ്റാർട്ടപ് മിഷനിലാണ് പ്രോട്ടോടൈപ്പ് പിറവിയെടുത്തിരിക്കുന്നത്.
കൊറോണ രോഗത്തിന് എതിരെയുള്ള മെഡിക്കൽ സംവിധാനങ്ങളിൽ ഏറ്റവും വലിയ ചാലഞ്ച് ആവശ്യമായ വെന്റിലേറ്ററുകൾ കിട്ടുന്നില്ല എല്ലതാണ്. ലോകത്തുടനീളം കൊറോണബാധയേറ്റതോടെ എല്ലായിടത്തും അടിയന്തിരമായി വേണ്ട ഒന്നായി വെന്റിലേറ്ററുകൾ. ഇത്തരം ഘട്ടത്തിൽ രോഗിയുടെ ജീവൻ നിലനിർത്താനാവശ്യമായ റെസ്പിറേറ്ററി അസിറ്റന്റ്സ് എക്യുപ്മെന്റിനാണ് കേരളം ഇനിഷ്യേറ്റീവ് എടുക്കുന്നത്.
വെന്റിലേറ്റര്‍ മുഖ്യം
കൊറോണ ബാധിച്ച ഒരാളില്‍ രോഗം ഗുരുതരമാകുന്നത് വൈറസ് ശ്വാസകോശത്തെ ബാധിക്കുമ്പോഴാണ്. ലംഗ്സില്‍ ഫ്ലൂയിഡ് ഉണ്ടാവുകയും acute respiratory distress syndrome അഥവാ ARDS എന്ന അതീവ ഗുരുതരമായ അവസ്ഥയില്‍ രോഗി എത്തുകയും ചെയ്യും. ഇതിനെ തുടര്‍ന്ന് വളരെ ഫേറ്റലായുള്ള കണ്ടീഷനില്‍ രോഗി എത്തുകയും ഐസിയുവില്‍ വെന്റിലേറ്റര്‍ സംവിധാനങ്ങളിലേക്ക് മാറേണ്ടിയും വരും. അടിയന്തിരമായ ഘട്ടത്തില്‍ മെഡിക്കല്‍ സപ്പേര്ട്ടും വെന്റലേറ്ററും ലഭിച്ചില്ലെങ്കില്‍ ആ രോഗി മരണത്തിന് കീഴടങ്ങും.
രാജ്യം വെന്റിലേറ്ററിന്റെ അഭാവം നേരിടുന്ന ഘട്ടം വന്നാൽ കേരളം വികസിപ്പിച്ച റെസ്പിറേറ്ററി അസിസ്റ്റൻസ് വലിയ കൈത്താങ്ങാകും. ഓപ്പൺ സോഴ്സായതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഈ മോഡൽ എവിടെയും നിർമ്മിക്കാം. ലക്ഷക്കണക്കിന് രൂപ വെന്റിലേറ്റർ സംവിധാനത്തിന് വിലമതിക്കുമ്പോൾ കേവലം 8000 രൂപയ്ക്ക് ഈ റെസ്പിറേറ്ററി അസിസ്റ്റൻസ് ലഭ്യമാകുന്നു എന്നതാണ് ശ്രദ്ധേയം. മെഡിക്കൽ എക്യുപ്മെന്റ് മാനുഫാക്ചറേഴ്സിന് ഈ ഉപകരണം കൊമേഴ്സ്യലായി നിർമ്മിക്കാനുള്ള അവസരവും ഇത് തുറന്നിടുകയാണ്.
മെഡിക്കല്‍ ടീമിന് കൈത്താങ്ങാകുന്ന ഇന്നവേഷന്‍
കോവിഡ് 19 ബാധിച്ച രോഗികൾക്ക് രോഗം ഗുരുതരകമാകാതിരിക്കാനും ലൈഫ് സേവ് ചെയ്യാനുമുള്ള മെഡിക്കൽ ടീമിന്റെ പ്രവർത്തനങ്ങൾക്ക് കേരളത്തിന്റെ ഈ ഇന്നവേഷൻ കൈത്താങ്ങാകും. വെന്റിലേറ്റർ ഉൾപ്പെടെ മെഡിക്കൽ ഡിവൈസസുകളിൽ 80% വും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപോലെ ഒരു രാജ്യത്തിന് കൊറോണയുടെ പശ്ചാത്തലത്തിൽ അടിയന്തിരിമായി ഡൊമസ്റ്റിക് ഇന്നവേഷനും പ്രൊഡക്ഷനും നടത്തിയേ മതിയാകൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏതാണ്ട് 70000 ത്തോളം വെന്റിലേറ്ററുകൾ അടിയന്തിരമായി രാജ്യത്ത് ആവശ്യവുമാണ്. അവിടെയാണ് കേരളത്തിന്റെ ഈ സ്വന്തം വെന്റിലേറ്റർ പ്രസക്തമാകുന്നത്.