കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒട്ടേറെ പ്രാവാസികള്‍ക്കാണ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നത്. വിസ ക്യാന്‍സല്‍ ചെയ്ത് വന്നവര്‍ നാട്ടില്‍ ഇനി എങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കും എന്ന ടെന്‍ഷനിലാണ്. എന്നാല്‍ ഇത്തരത്തില്‍ പ്രവാസം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയവര്‍ക്ക് സംരംഭം ആരംഭിക്കാന്‍ നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന പദ്ധതിയെ അടുത്തറിയാം. പദ്ധതിയെ പറ്റിയും ഇത് ഏങ്ങനെ കൃത്യമായി പ്രയോജനപ്പെടുത്താമെന്നും വ്യക്തമാക്കുന്നു NORKA Roots അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ K. Baburaj
പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ സംരംഭക സഹായങ്ങള്‍ അറിയാം
വിസ ക്യാന്‍സല്‍ ചെയ്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് സഹായം കിട്ടുക. വിദേശത്ത് ജോലി ചെയ്ത ഏതാണ്ട് എല്ലാ മേഖലകളിലുള്ളവര്‍ക്കും നാട്ടില്‍ സംരംഭം തുടങ്ങാം.കൃഷി അധിഷ്ഠിത സംരംഭങ്ങള്‍, പോള്‍ട്രി, ഡയറി ഫാം, ഇന്റഗ്രേറ്റഡ് ഫാമിംഗ് തുടങ്ങിയ മേഖലകളില്‍ അവസരം. സര്‍വ്വീസ് ഇന്‍ഡസ്ട്രി, റസ്റ്റോറന്റ്, റിപ്പയര്‍ ഷോപ്പ്, മാനുഫാക്ചറിംഗ് എന്നിവയയ്ക്കും മികച്ച സാധ്യത.സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ്, റൈസ് മില്‍, ബേക്കറി, ഫര്‍ണ്ണിച്ചര്‍, ഐടി, ഹാര്‍ഡ് വെയര്‍, ട്രെയിനിംഗ്, കച്ചവടം തുടങ്ങി ഏത് മേഖലയിലും ബിസിനസ് തുടങ്ങുന്നവര്‍ക്കും പ്രയോജനപ്രദം
പദ്ധതിയ്ക്കായി എങ്ങിനെ അപേക്ഷിക്കാം
www.norkaroots.org എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം.NORKA Department Project for Return Emigrants [NDPREM] എന്നാണ് ഈ പദ്ധതിയുടെ പേര്.ഓണ്‍ലൈനായി ഇതില്‍ അപേക്ഷ സമര്‍പ്പിക്കാം
ഞാന്‍ സംരംഭകനിലൂടെ സംരംഭക സാധ്യതകള്‍ അടുത്തറിയാം
സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചാനല്‍ അയാം ഡോട് കോം സംഘടിപ്പിച്ച ഞാന്‍ സംരംഭകന് പരിപാടിയില്‍ സംസാരിക്കുക ആയിരുന്നു ശ്രീ ബാബുരാജ്. 5 ജില്ലകളിലായി ചാനല്‍ അയാം സംഘടിപ്പിച്ച ഞാന്‍ സംരംഭകന് പരിപാടിയില്‍ സര്‍ക്കാര്‍ നല്കുന്ന സംരംഭക സഹായങ്ങളെക്കുറിച്ചാണ് വിശദീകരിച്ചത്.