മിക്കവാറും എല്ലാ സംസ്ഥാനങ്ങളുടേയും വരുമാനത്തിന്റെ നല്ലൊരു വിഹിതം എക്‌സൈസ് നികുതിയാണെന്നിരിക്കെ, മദ്യത്തിന്റെ നികുതി ഗണ്യമായി വര്‍ദ്ധിപ്പിച്ച് കൊറോണയിലും ലോക്ഡൗണിലുമുള്ള വരുമാന നഷ്ടം നേരിടുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍. ലോക്ഡൗണിനും സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനും ഇളവുവരുന്ന മുറയ്ക്ക് ബാറുകളും ലിക്കര്‍ ഔട്ട് ലെറ്റുകളും തുറക്കുന്ന സംസ്ഥാനങ്ങള്‍ ഭീമമായ നികുതിയാണ് മദ്യത്തിനി അധികമായി ഈടാ്കുന്നത്. ഡല്‍ഹി, ആന്ധ്രാ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ മദ്യത്തിന്റെ ടാക്സ് വര്‍ധിപ്പിച്ചുകൊണ്ടാണ് വില്‍പ്പന പുനരാരംഭിച്ചിരിക്കുന്നത്. 70 % സ്പെഷ്യല്‍ കൊറോണ ഫീയാണ് മദ്യത്തിന് ഡല്‍ഹി അധികമായി ചുമത്തിയത്. ആന്ധ്ര 75%ഉം പശ്ചിമ ബംഗാള്‍ 30 %ഉം ടാക്സ് വര്‍ധിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 14,504 കോടിയുടെ വില്‍പന
34 കോടി കെയ്സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 33 കോടി കെയ്സ് ബിയര്‍, 30 കോടി കെയ്സ് ലോക്കല്‍ മദ്യം, 2.70 കോടി കെയ്സ് വൈന്‍ എന്നിങ്ങനെയാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം വില്‍പ്പന നടന്നത്. കേരളത്തില്‍ 14,504 കോടിയുടെ വിദേശ മദ്യമാണ് കഴിഞ്ഞവര്‍ഷം വിറ്റത്. ഇതില്‍ മുന്‍വര്‍ഷത്തെക്കാള്‍ 1567 കോടിയുടെ അധിക വര്‍ധന വരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു.
ഒന്നര മാസം കൊണ്ട് 30,000 കോടിയുടെ നഷ്ടം
കേന്ദ്ര സര്‍ക്കാര്‍ മദ്യവില്‍പന മരവിപ്പച്ചതോടെ ഒന്നര മാസം കൊണ്ട് 30,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് സംസ്ഥാനങ്ങള്‍ക്കുണ്ടായിരിക്കുന്നത്. ഇത് നികത്താന്‍ അധിക നികുതി ചുമത്തുന്നതോടെ മദ്യത്തിന്റെ അടിസ്ഥാന വിലയുടെ ഇരട്ടിയാകും ഇനി നികുതി. നികുതി ഗണ്യമായി വര്‍ദ്ധിപ്പിച്ചത് മദ്യകമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ ഇടിയാനും കാരണമായി. യുണൈറ്റഡ് സ്പിറ്റ്‌സ് , യുണൈറ്റഡ് ബ്രൂവറീസ്, റാഡികോ ഖെയ്താന്‍ എന്നീ ലിക്കര്‍ കമ്പനികളുടെ ഷെയറുകള്‍ 8 % വരെ താഴ്ന്നു. നിര്‍മ്മാണ ചിലവ് കൂടിയതിനാല്‍ മദ്യ കമ്പനികളും വില വര്‍ദ്ധിപ്പിക്കണമെന്ന നിലപാടിലാണ്. ഇതോടെ മദ്യവില സര്‍വ്വകാല റെക്കോര്‍ഡിലെത്തും.