സ്റ്റാർട്ടപ്പുകൾക്കുളള സേവനങ്ങൾ ഒരു കുടക്കീഴിലാക്കി ഐസിഐസിഐ ബാങ്ക്. Startup 2.0 പദ്ധതി സ്റ്റാർട്ടപ്പുകൾക്ക് എല്ലാ ബാങ്കിങ് സഹായവും നൽകും.
റെഗുലേറ്ററി സഹായം, അനലിറ്റിക്സ്, അക്കൗണ്ടിങ്, കസ്റ്റമർ അക്വിസിഷൻ, ഡിജിറ്റൽ ഔട്ട്റീച്ച് എന്നിവയും സാധ്യമാകും.
Platinum, Gold, Silver എന്നീ ശ്രേണികളിൽ കറന്റ് അക്കൗണ്ട് എടുക്കാം.സ്ഥാപനങ്ങൾക്ക് 10 വർഷത്തെ പ്രവർത്തനപരിചയം വേണം. പാർട്ണർഷിപ്പ്, പൊതു-സ്വകാര്യ കമ്പനികൾ എന്നിവയ്ക്ക് സേവനം ലഭിക്കും.
Limited Liability പങ്കാളിത്തവും കറന്റ് അക്കൗണ്ടിന് പരിഗണിക്കും. ഓപ്പണിംഗ് സമയത്ത് തന്നെ അക്കൗണ്ട് നമ്പർ ലഭിക്കും. KYC വെരിഫിക്കേഷന് ഉദ്യോഗസ്ഥൻ സ്റ്റാർട്ടപ്പിൽ നേരിട്ടെത്തും.
ആഭ്യന്തര-അന്തർദേശീയ ഇടപാടുകൾക്ക് ഒരേ അക്കൗണ്ട് ഉപയോഗിക്കാം. പ്രമോട്ടർമാർക്ക് പ്രീമിയം സേവിങ്സ് അക്കൗണ്ട് ലഭിക്കും.‘Startup Assist’ എന്ന വിഭാഗത്തിൽ മറ്റു സേവനങ്ങളും സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.
Digital Conciergeലൂടെ ഡിജിറ്റൽ സഹായങ്ങളും ലഭ്യമാക്കും