ടിക് ടോക്കിനുളള ഇന്ത്യൻ മറുപടിയായ ചിങ്കാരി (Chingari), ടിക് ടോക്കിന്റെ നിരോധനത്തോടെയാണ് പച്ച പിടിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ട് ചിങ്കാരി ആപ്പ് 30 മില്യൺ ഡൗൺലോഡുകൾ പിന്നിട്ടിരിക്കുന്നു.
ടിക് ടോക് നിരോധനത്തിന് ശേഷം ജൂലൈയിലാണ് 25 മില്യൺ ഡൗൺലോഡ് എന്ന നാഴികക്കല്ല് ചിങ്കാരി പിന്നിട്ടത്. ടിക് ടോക്ക് നിരോധിച്ച് 24 മണിക്കൂറിനുളളിൽ മാത്രം 3.5 മില്യൺ ഡൗൺ ലോഡുകൾ ചിങ്കാരിക്ക് ലഭിച്ചിരുന്നു. 4 സ്റ്റാർ റേറ്റിങ്ങുമായി ഗൂഗിൾ പ്ലേയിലെ ബെസ്റ്റ് എന്റർടെയ്ൻമെന്റ് ആപ്ലിക്കേഷനായി ചിങ്കാരി മാറിയതും ഈയിടെയാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ,തെലുങ്ക് ഇവയുൾപ്പെടെ 10 ഓളം ഭാഷകൾ ഈ ഷോർട്ട് വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമിൽ വഴങ്ങും.
Augmented Reality (AR) filters ആപ്പിൽ അവതരിപ്പിച്ചിരിക്കുകയാണ് ചിങ്കാരി ഇപ്പോൾ. ഫ്രണ്ട്ക്യാമറയിലൂടെയും റിയർക്യാമറയിലൂടെയും ഇതുപയോഗിക്കാം. ക്യാമറക്കും വീഡിയോ ഓഡിയോ എഡിറ്റിംഗ് ടൂളുകൾക്കും അഡ്വാൻസ്ഡ് ടെക്നോളജിയാണ് ഉപയോഗിക്കുന്നതെന്ന് ചിങ്കാരിയുടെ നിർമാതാക്കൾ പറയുന്നു. T-Series മ്യൂസിക് ലൈസൻസിംഗ് എഗ്രിമെന്റ് ആണ് ചിങ്കാരിയുടെ മറ്റൊരു നേട്ടം. ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യയിലെയും മറ്റ് സാർക്ക് രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിലുമുളള ചിങ്കാരി ഉപയോക്താക്കൾക്ക് T-Series ന്റെ മ്യൂസിക് കളക്ഷൻ ലഭിക്കും.