ചൈനയുടെ ഡിജിറ്റൽ Yuan പരീക്ഷിക്കാൻ Alibabaയുടെ Ant Group. ഡിജിറ്റൽ Yuan ഉപയോഗിക്കാൻ Ant Group ഉപയോക്താക്കളെ അനുവദിക്കും. ചൈനീസ് ഡിജിറ്റൽ Yuan ഉപയോഗത്തിന് MYbank യൂസർമാർക്ക് അനുമതി നൽകി. ചൈനയുടെ ഡിജിറ്റൽ കറൻസി ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ അനുവദിക്കുന്നു. Ant Groupന് 30% ഓഹരിയുള്ള ഓൺലൈൻ ബാങ്കാണ് MYbank. 35 ദശലക്ഷത്തിലധികം ചെറുകിട ബിസിനസ്സുകാരും വ്യക്തിഗത ക്ലയന്റുകളുമുണ്ടെന്ന് MYbank. ഡിജിറ്റൽ Yuan ട്രയലിന് അനുവദിക്കുന്ന ചൈനയിലെ പ്രമുഖ കമ്പനിയാണ് Ant Group. Ant ഗ്രൂപ്പിന്റെ Alipay ആപ്പ് വഴി ഉപയോക്താക്കൾക്ക് ആക്സസ് സാധ്യമാകും. ചൈനീസ് റെഗുലേറ്റർമാരിൽ നിന്ന് പരിശോധന നേരിടുമ്പോഴാണ് Ant ഗ്രൂപ്പിന്റെ തീരുമാനം. Tencent പിന്തുണയ്ക്കുന്ന ഇന്റർനെറ്റ് ബാങ്കായ WeBank ഡിജിറ്റൽ യുവാൻ പരീക്ഷിക്കുന്നുണ്ട്. People’s Bank of China ആണ് ഡിജിറ്റൽ യുവാൻ ചൈനയിൽ പുറത്തിറക്കിയത്. ആപ്പിലൂടെ സർക്കാർ ഉടമസ്ഥതയിലുള്ള ആറ് പ്രധാന ബാങ്കുകളുമായി ബന്ധിപ്പിച്ചാണ് ട്രയൽ. മറ്റു ക്രിപ്റ്റോ കറൻസി പോലെയല്ല, ചൈനീസ് ഡിജിറ്റൽ Yuan നിയന്ത്രണം സെൻട്രൽ ബാങ്കിനാണ്.