ആദ്യ ഓൾ-ഇലക്ട്രിക് Popemobile നിർമിക്കുമെന്ന് EV സ്റ്റാർട്ടപ്പ് Fisker. Fisker Ocean SUV യുടെ പരിഷ്കരിച്ച പതിപ്പായിരിക്കും പൂർണ ഇലക്ട്രിക് Popemobile. പോപ്പിന് പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിന് മുകളിൽ ഗ്ലാസ് നിർമിത cupola ഉണ്ടാകും. അടുത്ത വർഷം വാഹനം പുറത്തിറക്കുമെന്നാണ് Fisker കമ്പനി അറിയിച്ചിരിക്കുന്നത്. നിർദ്ദിഷ്ട Popemobile EV ചിത്രങ്ങൾ വത്തിക്കാനിൽ Pope Francisന് Henrik Fisker കൈമാറി. 2016 ൽ Henrik Fisker സ്ഥാപിച്ച സ്റ്റാർട്ടപ്പ് സസ്റ്റയിനബിൾ ഇലക്ട്രിക് SUV കളാണ് ലക്ഷ്യമാക്കുന്നത്. Aston Martins രൂപകൽപ്പന ചെയ്ത, ടെസ്ലയിൽ പ്രവർത്തന പരിചയമുളളയാളാണ് Henrik Fisker. തയ്വാനീസ് ഇലക്ട്രോണിക്സ് ജയന്റ് Foxconn കമ്പനിയുമായും Fisker കരാറിലേർപ്പെട്ടിട്ടുണ്ട്. 2022ൽ പുറത്തിറക്കുന്ന Ocean SUV യുടെ വില 37,499 ഡോളറാണ് കണക്കാക്കുന്നത്. ഇതുവരെ ഔദ്യോഗിക പോപ്പ് മൊബൈലുകൾ നിർമ്മിച്ചിരുന്നത് മെഴ്സിഡസ് ബെൻസാണ്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ടുളള കവചിത വാഹനമാണ് പോപ്പ് മൊബൈലുകൾ. മെഴ്സിഡസ് ബെൻസ് പോപ്പിന് വേണ്ടി ഹൈബ്രിഡ് പോപ്മോബൈലുകളും നിർമ്മിച്ചിട്ടുണ്ട്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ കാലത്താണ് പോപ്പ്മൊബൈൽ എന്നത് ജനപ്രിയമായത്. Renault,Ford, Jeep, Fiat എന്നീ ബ്രാൻഡുകളെല്ലാം വിവിധകാലങ്ങളിൽ വത്തിക്കാൻ വാഹനങ്ങളായിട്ടുണ്ട്.