രാജ്യാന്തര വിമാന സർവീസുകൾക്കുളള നിരോധനം കേന്ദ്രം നീട്ടിയതായി DGCA
ഇന്റർനാഷണൽ കൊമേഴ്സ്യൽ ഫ്ലൈറ്റുകൾക്കുളള വിലക്ക് ജൂലൈ 31 വരെ നീട്ടി
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നിരോധനം കേന്ദ്രം നീട്ടിയിരിക്കുന്നത്
15 മാസത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 30ന് അവസാനിച്ച നിരോധനം വീണ്ടും നീട്ടുകയായിരുന്നു
എയർ ബബിൾ കരാറനുസരിച്ചുളള വിമാനങ്ങളും കാർഗോ ഫ്ലൈറ്റുകളും തുടർന്നും ഉണ്ടായിരിക്കും
കോവിഡ് വ്യാപനം വിലയിരുത്തി തിരഞ്ഞെടുത്ത റൂട്ടുകളിൽ ഷെഡ്യൂൾഡ് വിമാന സര്‍വീസുകൾ അനുവദിക്കും
2020 മാർച്ച് 23 മുതൽ അന്താരാഷ്ട്ര യാത്രാവിമാനങ്ങൾ താൽക്കാലികമായി സർവീസ് നിർത്തിയിരുന്നു
US, UK, UAE, Kenya, Bhutan, France ഉൾപ്പെടെ 27 രാജ്യങ്ങളുമായി എയർ ബബിൾ കരാർ ഇന്ത്യ നടപ്പാക്കിയിരുന്നു
മാർച്ച് 25 ന് ലോക്ക്ഡൗണിൽ സർവീസ് നിർത്തിയ ആഭ്യന്തര വിമാന സർവീസുകളും പുനരാരംഭിച്ചിരുന്നു
അന്താരാഷ്ട്ര യാത്രാവിമാനങ്ങൾ ഇന്ത്യയിൽ എത്താൻ ഇനിയും കാത്തിരിക്കണം
Related Posts
Add A Comment