ഇന്ത്യയിലെ ആകർഷക എംപ്ലോയർ ബ്രാൻഡുകളായി Google, Amazon, Microsoft
ടെക്നോളജി ജയന്റ് Google India ഏറ്റവും ആകർഷകമായ തൊഴിലുടമ ബ്രാൻഡായി മാറി
സാമ്പത്തികം, പ്രശസ്തി, ആകർഷക ശമ്പളം എന്നിവയിൽ ഗൂഗിൾ ഇന്ത്യ ഉയർന്ന സ്കോർ നേടി
ആമസോൺ ഇന്ത്യ രണ്ടാമതും മൈക്രോസോഫ്റ്റ് ഇന്ത്യ മൂന്നാമതുമെത്തി
ഇൻഫോസിസ് ടെക്നോളജീസ്- 4, ടാറ്റാ സ്റ്റീൽ -5, ഡെൽ ടെക്നോളജീസ് ലിമിറ്റഡ് -6
IBM -7, ടാറ്റ കൺസൾട്ടൻസി സർവീസസ് -8 വിപ്രോ -9, സോണിയാണ് 10-ാം സ്ഥാനത്തുളളത്
Randstad Employer Brand Research 2021 റിപ്പോർട്ടിലേതാണ് കണ്ടെത്തലുകൾ
34 രാജ്യങ്ങളിലെ 6,493 കമ്പനികളെയാണ് വിലയിരുത്തലിനായി തെരഞ്ഞെടുത്തത്
തൊഴിലന്വേഷകർക്ക് വർക്ക്-ലൈഫ് ബാലൻസ്, ശമ്പളവും ആനുകൂല്യങ്ങളും ഇവയാണ് പ്രധാന പരിഗണന
തൊഴിലുടമയെ തിരഞ്ഞെടുക്കുമ്പോൾ വർക്ക്-ലൈഫ് ബാലൻസ് 65 ശതമാനം പേരും പരിഗണിക്കുന്നു
ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും 65 ശതമാനം പേരും പ്രതീക്ഷിക്കുന്നതായും ഗവേഷണം
തൊഴിൽ സുരക്ഷ പരിഗണിക്കുന്നത് 61 ശതമാനം പേരെന്നും റിപ്പോർട്ട് പറയുന്നു
21 ശതമാനം ഇന്ത്യൻ ജോലിക്കാരും 2020 അവസാനത്തോടെ മറ്റൊരു എംപ്ലോയറെ കണ്ടെത്തി
36 ശതമാനം പേരും 2021 ന്റെ ആദ്യ പകുതിയിൽ തൊഴിലുടമകളെ മാറ്റാൻ ഉദ്ദേശിക്കുന്നു
Related Posts
Add A Comment