രാജ്യത്ത് പുതിയ കാർഡുകൾ ഇഷ്യു ചെയ്യുന്നതിൽ Mastercardന് വിലക്ക്.
പുതിയ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് നൽകുന്നതിനാണ് RBI വിലക്ക്.
ജൂലൈ 22 മുതൽ പുതിയ ആഭ്യന്തര ഉപഭോക്താക്കൾക്ക് Mastercard നെറ്റ് വർക്കിലേക്ക് പ്രവേശനമില്ല.
ഡാറ്റാ ലോക്കലൈസേഷനുമായി ബന്ധപ്പെട്ടാണ് റിസർവ് ബാങ്ക് മാസ്റ്റർകാർഡിനെ വിലക്കിയത്.
പുതിയ കാർഡ് വിതരണം ചെയ്യാൻ Mastercard Asia/Pacific Ltdന് റിസർവ്വ് ബാങ്ക് വിലക്കേർപ്പെടുത്തി.
നിലവിലെ മാസ്റ്റർകാർഡ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ തീരുമാനം ബാധിക്കില്ലെന്ന് RBI.
മാസ്റ്റർകാർഡ്, പേയ്‌മെന്റ് സിസ്റ്റം ഡാറ്റ സ്റ്റോറേജ് പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ആവശ്യത്തിന് സമയവും അവസരങ്ങളും നൽകിയിട്ടും പേയ്‌മെന്റ് സിസ്റ്റം ഡാറ്റ സ്റ്റോറേജ് നിർദ്ദേശം പാലിച്ചില്ല.
കാർഡ് നൽകുന്ന എല്ലാ ബാങ്കുകളും നോൺ ബാങ്കുകളും ചട്ടങ്ങൾ പാലിക്കാൻ മാസ്റ്റർകാർഡ് നിർദ്ദേശിക്കണം.
2018 ഏപ്രിൽ 6 നു പേയ്‌മെന്റ് സിസ്റ്റം ഡാറ്റ സംഭരണം സംബന്ധിച്ച് RBI സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
എല്ലാ സിസ്റ്റം ദാതാക്കളും 6 മാസത്തിനുള്ളിൽ മുഴുവൻ ഡാറ്റയും ഇന്ത്യയിലെ സിസ്റ്റത്തിൽ സംഭരിക്കണം എന്നാണ് സർക്കുലർ.
മുഴുവൻ End-to-End ഇടപാട് വിശദാംശങ്ങളും ശേഖരിച്ചതും പ്രോസസ്സ് ചെയ്തതുമായ വിവരങ്ങളാണിത്.
എംപാനൽഡ് ഓഡിറ്റർ നടത്തിയ ബോർഡ് അംഗീകൃത സിസ്റ്റം ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണ്.
രാജ്യത്തെ രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാർഡ് ദാതാവാണ് മാസ്റ്റർ കാർഡ്.
രാജ്യത്ത് പുതിയ കാർഡുകൾ ഇഷ്യു ചെയ്യുന്നതിൽ Mastercardന് വിലക്ക്
പുതിയ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് നൽകുന്നതിനാണ് RBI വിലക്ക്.
By News Desk1 Min Read
Related Posts
Add A Comment