കനേഡിയൻ ടെക് കമ്പനിയുടെ സൗത്ത് ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സായി കൊച്ചി.
കാനഡ കേന്ദ്രമായുളള സോഫ്റ്റ് വെയർ കമ്പനി SOTI സെപ്റ്റംബറിൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കും.
കാക്കനാട് സ്മാർട്ട്സിറ്റിയിൽ 18,000 സ്ക്വയർ ഫീറ്റിലാണ് കമ്പനിയുടെ ഓഫീസ് സമുച്ചയം.
200 കോളജുകളിലെ 8,000 വിദ്യാർത്ഥികളിൽ നിന്ന് 80 പേരെ കമ്പനി റിക്രൂട്ട് ചെയ്തു.
ഓഗസ്റ്റ് അഞ്ചിനാണ് കമ്പനിയുടെ അടുത്ത റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏവിയേഷൻ മുതൽ ടെലികമ്യൂണിക്കേഷൻ വരെ 17,000 പ്രധാന എന്റർപ്രൈസസുകളാണ് കമ്പനിയുടെ ക്ലയന്റ്സ്.
IoT അധിഷ്ഠിത ഹൈടെക് സൊല്യൂഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
കാൻഡിഡേറ്റുകളിൽ കോഡിംഗ് സ്കിൽസിനാണ് പ്രാമുഖ്യമെന്ന് വൈസ് പ്രസിഡന്റ് ജോസഫ് സാമുവൽ.
ഫ്രഷേഴ്സിന് പ്രതിവർഷം 7 ലക്ഷം രൂപയാണ് കമ്പനിയുടെ സ്റ്റാർട്ടിംഗ് പാക്കേജ്.
വിദ്യാർത്ഥികൾക്ക് 25,000 രൂപ പ്രതിമാസ സ്റ്റൈപന്റോടു കൂടി 6 മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമും ഉണ്ട്.
കൊച്ചിയിൽ ഹബ്ബ് സ്ഥാപിച്ചു കൊണ്ട് മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.
കാനഡാ സോഫ്റ്റ് വെയർ കമ്പനി SOTI വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നു
കൊച്ചിയിൽ ഹബ്ബ് സ്ഥാപിച്ചു കൊണ്ട് മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി
Related Posts
Add A Comment