രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾക്കുളള പദ്ധതിയുമായി കേന്ദ്രസർക്കാർ
സിവിൽ ഏവിയേഷൻ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു 4-5 വർഷത്തിനുള്ളിൽ കേന്ദ്രം 25,000 കോടി രൂപ ചെലവഴിക്കും
സിവിൽ ഏവിയേഷൻ മന്ത്രി V.K. Singh ആണ് രാജ്യസഭയിൽ ചോദ്യോത്തരവേളയിൽ ഇക്കാര്യമറിയിച്ചത്
വ്യോമയാന മേഖലയിൽ വൻ വികസനത്തിന് കളമൊരുക്കുന്നതാണ് സർക്കാരിന്റെ പദ്ധതികൾ
PPP മോഡലിൽ നിലവിലുള്ളതും പുതിയതുമായ വിമാനത്താവളങ്ങളിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും
21 പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ വരും വർഷങ്ങളിലുണ്ടാകുമെന്ന് V.K. Singh
നിലവിൽ ആറു ഗ്രീൻഫീൽഡ് എയർപോർട്ടുകൾ രാജ്യത്ത് പ്രവർത്തനനിരതമായിട്ടുണ്ട്
കേരളത്തിലെ കണ്ണൂർ, കർണാടകയിലെ Kalaburagi ഉൾപ്പെടെയുളളവയാണ് ആറു എയർപോർട്ടുകൾ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിലവിലെ ടെർമിനലുകളുടെ വിപുലീകരണത്തിനും പരിഷ്ക്കരണത്തിനും പദ്ധതിയിടുന്നു
വിപുലീകരണത്തിനും ശക്തിപ്പെടുത്തലിനുമായിട്ടാണ് 4-5 വർഷത്തിനുള്ളിൽ ഏകദേശം 25,000 കോടി രൂപ ചിലവിടുന്നത്
റൺവേകൾ, പുതിയ ടെർമിനലുകൾ, ടെക്നിക്കൽ ബ്ലോക്കുകൾ, കൺട്രോൾ ടവറുകൾ ഇവയെല്ലാം പദ്ധതിയിലുണ്ട്
റീജിയണൽ കണക്റ്റിവിറ്റി സ്കീം – UDAN, 59 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 359 റൂട്ടുകൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു
രണ്ടു വാട്ടർ എയറോഡ്രോമുകൾ, അഞ്ച് ഹെലിപോർട്ടുകൾ എന്നിവയും UDAN സ്കീമിന്റെ ഭാഗമായി ആരംഭിച്ചു
ആധുനിക വൈഡ് ബോഡി എയർക്രാഫ്റ്റ് വാങ്ങാൻ സർക്കാർ വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്
ഇതുവരെ, രണ്ട് പുതിയ വൈഡ് ബോഡി എയർക്രാഫ്റ്റ് Vistara Airlines ഏറ്റെടുത്തിട്ടുണ്ട്
Related Posts
Add A Comment