ഹൈഡ്രജൻ ഫ്യുവൽ സെൽ അധിഷ്ഠിത സാങ്കേതികവിദ്യയ്ക്കായി ഇന്ത്യൻ റെയിൽവേ ബിഡുകൾ ക്ഷണിക്കുന്നു.
ഭാവിയിലെ ഇന്ധനമെന്ന നിലയിൽ ഹ്രൈഡജൻ പവർ ട്രെയിനുകളിലേക്കുളള മാറ്റമാണ് ലക്ഷ്യം.
നിലവിലെ ഡീസൽ പവർ ട്രെയിനുകൾ അപ്ഗ്രേഡ് ചെയ്ത് ഹൈഡ്രജൻ ഫ്യുവൽ സെല്ലിലേക്ക് മാറാനാണ് ശ്രമം.
പദ്ധതി വടക്കൻ റെയിൽവേയിലെ 89 km Sonipat-Jind സെക്ഷനിലാണ് ആരംഭിക്കുക.
Indian Railways Organization of Alternate Fuel ആണ് പ്രോജക്ടിനായി ബിഡുകൾ ക്ഷണിച്ചത്.
ഇന്ത്യൻ റെയിൽവേയുടെ ഹരിത ഇന്ധന വിഭാഗമാണ് Indian Railways Organization of Alternate Fuel.
ഡീസലിൽ നിന്ന് ഹൈഡ‍്രജനിലേക്ക് മാറുമ്പോൾ പ്രതിവർഷം 2.3 കോടി രൂപ ഇന്ധന ഇനത്തിൽ ലാഭിക്കാം.
കാർബൺ ഫുട്പ്രിന്റ് 11.12 കിലോ ടൺ ഒഴിവാക്കുന്നതിനു ഇതിലൂടെ കഴിയും.
പൈലറ്റ് പ്രോജക്ട് വിജയിച്ചാൽ ഡീസൽ ട്രെയിൻ റൂട്ടുകളെല്ലാം ഹൈഡ്രജനിൽ പ്രവർത്തിപ്പിക്കാനാകുമെന്ന് മന്ത്രാലയം.
പ്രോജക്ടിനു കീഴിൽ ആദ്യം രണ്ട് ഡീസൽ റേക്കുകൾ മാറ്റുന്നതിന് 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഹൈഡ്രജൻ ഉപയോഗിക്കുന്നത് ട്രെയിനുകളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനു ഇടയാക്കും.
നിലവിൽ ജർമനിയും പോളണ്ടും മാത്രമാണ് ഹൈഡ്രജൻ ഫ്യുവൽ സെൽ ഉപയോഗിക്കുന്നത്.
ഹൈഡ്രജൻ ഫ്യുവൽ സെൽ അധിഷ്ഠിത DEMU റേക്ക് ലേലം സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 5 വരെയാണ്.
Related Posts
Add A Comment