ഈ വർഷം IPO അവതരിപ്പിക്കാൻ ഹോസ്പിറ്റാലിറ്റി രംഗത്തെ അതികായൻമാരായ Oyo Hotels.
സെപ്റ്റംബറിൽ IPO റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഫയൽ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
JP Morgan, Citi, Kotak Mahindra Capital എന്നിവയുമായി ഒയോ ചർച്ചകൾ നടത്തി വരുന്നു.
ഓഫർ വലുപ്പം ഉൾപ്പെടെ നിരവധി വിശദാംശങ്ങൾ ഇനിയും അന്തിമമായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഒയോയുടെ വരുമാനത്തിന്റെ 43% ഇന്ത്യയിൽ നിന്നും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുമാണ്.
വരുമാനത്തിന്റെ 28% യൂറോപ്പിൽ നിന്നും ബാക്കി വിവിധ ലോക വിപണികളിൽ നിന്നുമാണ്.
കോവിഡിൽ യുഎസ്, ചൈന, വിപണികളിലെ പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കാൻ കമ്പനി നിർബന്ധിതമായി.
ഇന്ത്യയിൽ, കോവിഡ് കാലയളവിൽ ജീവനക്കാരെ കുറച്ചാണ് ഒയോ നിലനിൽപിന് ശ്രമിച്ചത്.
വാക്സിനേഷൻ മെച്ചപ്പെട്ടതിനാൽ ഇന്ത്യൻ- യൂറോപ്യൻ വിപണികളിൽ ബിസിനസ് സജീവമാക്കാനാണ് ശ്രമം.
ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സിൽ നിന്ന് ഒയോ 660 മില്യൺ ഡോളർ ഡെറ്റ് ഫിനാൻസിംഗ് നേടിയിരുന്നു.
മൈക്രോസോഫ്റ്റുമായും ഒയോ നിക്ഷേപ ചർച്ചകളിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
സൊമാറ്റോയുടെ IPO യെ തുടർന്ന് ഇന്ത്യൻ പൊതുവിപണി സ്റ്റാർട്ടപ്പ് IPO കൾക്ക് വൻ സ്വീകാര്യത നൽകുന്നുണ്ട്.
Paytm, PolicyBazaar, Nykaa, Mobikwik എന്നിവയുടെയെല്ലാം IPO വൈകാതെ എത്തുമെന്ന് കരുതപ്പെടുന്നു.
Related Posts
Add A Comment