2030 ഓടെ പ്രതിവർഷം 20 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നതിന് ലക്ഷ്യമിട്ട് ടെസ്ല.
പ്രതിവർഷം 1,500 GWh ഊർജ്ജ സംഭരണ വിന്യാസവും ടെസ്ല പദ്ധതിയിടുന്നു.
2020 ൽ 0.5 ദശലക്ഷം EV വിൽപനയും 3 GWh ഊർജ്ജ സംഭരണ വിന്യാസവും ടെസ്ല നടത്തി.
കഴിഞ്ഞ വർഷം 5.0 ദശലക്ഷം മെട്രിക് ടൺ CO2 എമിഷൻ ഒഴിവാക്കിയതായും ടെസ്ല 2020 ഇംപാക്റ്റ് റിപ്പോർട്ട് പറയുന്നു.
ടെസ്ല വാഹനങ്ങൾ ആന്തരിക ജ്വലന എഞ്ചിൻ വാഹനങ്ങളേക്കാൾ വളരെ കുറച്ച് CO2 പുറപ്പെടുവിക്കുന്നു.
ഗതാഗതത്തിനും വൈദ്യുതി ഉല്പാദനത്തിനും ഫോസിൽ ഇന്ധനം ഉപയോഗിക്കുന്നതാണ് CO2 എമിഷൻ കൂട്ടുന്നത്.
ഊർജ്ജോല്പാദനത്തെയും ഉപഭോഗത്തെയും കണക്കിലെടുക്കാതെ CO2 എമിഷൻ കുറയ്ക്കാൻ കഴിയില്ല.
സുസ്ഥിര ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തെ ത്വരിതപ്പെടുത്തുകയാണ് ടെസ്ല ചെയ്യുന്നതെന്നും റിപ്പോർട്ട് പറയുന്നു.
ആപ്പിൾ 100% കോബാൾട്ട് ഉപയോഗിക്കുമ്പോൾ ടെസ്ല 2% കോബാൾട്ട് ഉപയോഗിച്ചേക്കാമെന്നും ഇലോൺ മസ്ക് പറഞ്ഞു.
2021 ലെ രണ്ടാം ക്വാർട്ടറിൽ ടെസ്ലക്ക് 1.14 ബില്യൺ ഡോളർ റെക്കോർഡ് അറ്റാദായമാണ് റിപ്പോർട്ട് ചെയ്തത്.
കോവിഡ് കാലത്തും Q2 ൽ ടെസ്ല 2,06,421 വാഹനങ്ങൾ നിർമ്മിച്ചു; 2,01,250 വാഹനങ്ങൾ വില്പന നടത്തി.
ടെസ്ലയുടെ 2030 മിഷൻ
2020 ൽ 0.5 ദശലക്ഷം EV വിൽപനയും 3 GWh ഊർജ്ജ സംഭരണ വിന്യാസവും ടെസ്ല നടത്തി
By News Desk1 Min Read
Related Posts
Add A Comment