സ്മാർട്ട് പൾസ് ഓക്സിമീറ്റർ വികസിപ്പിച്ച് മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി
ഓക്സിഫൈൻ എന്ന് പേരുളള ഉപകരണം വികസിപ്പിച്ചത് മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വിഷ്ണു പി കുമാർ
ചെലവ് കുറഞ്ഞതും സ്മാർട്ട്ഫോൺ ആപ്ലിക്കേഷന്റെ സഹായത്തോടെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ് ഡിവൈസ്
സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിക്കുന്നതിനാൽ സ്മാർട്ട് പൾസ് ഓക്സിമീറ്ററിന് ഡിസ്പ്ലേ യൂണിറ്റ് ഇല്ല
മൊബൈൽ ആപ്പിലൂടെ മിനിട്ടിലെ പൾസ് നിരക്കും SpO2 ലെവലും നിരീക്ഷിക്കാനാകും
micro-B USB പവർ അഡാപ്റ്റർ ഉപയോഗിച്ച് ഉപകരണം പ്രവർത്തിപ്പിക്കാൻ കഴിയുന്നതിനാൽ ബാറ്ററികൾ ഒഴിവാക്കാനാകും
കൃത്യമായ റീഡിംഗുകൾക്കായി റിഫ്ലക്ടീവ് സെൻസറുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വിഷ്ണു പറഞ്ഞു
സെൻസർ നൽകുന്ന വിവരങ്ങൾ ഇന്റർനെറ്റ് ഓഫ് തിംഗ്സ് സഹായത്തോടെ മൊബൈലിൽ ലഭ്യമാക്കും
പ്രത്യേക ഡിസ്പ്ലേ യൂണിറ്റും ബാറ്ററിയും ഇല്ലാത്തതിനാൽ ലളിതമായ പ്രവർത്തനരീതിയാണ് ഉപകരണത്തിനുളളത്
പൾസ് ഓക്സിമീറ്ററിന്റെ നിർമാണ സാങ്കേതിക വിദ്യ മറ്റു എഞ്ചിനിയറിംഗ് കോളജുകൾക്കും കൈമാറും
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അരുൺ ജെ എസിന്റെ മെന്റർഷിപ്പിലാണ് ഉപകരണം വികസിപ്പിച്ചത്
കേരള സ്റ്റാർട്ടപ്പ് മിഷന്റെ IEDC കളുടെയും മിനി ഫാബ് ലാബുകളുടെയും സഹായത്തോടെ ഉപകരണം നിർമിക്കാനാണ് പദ്ധതി
കോളജിലെ ഇൻഡസ്ട്രിയൽ ഡിവിഷന് കീഴിലെ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് സെന്ററാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്
Subscribe Channeliam YouTube Channels here:
Malayalam ► https://www.youtube.com/channelim English ► https://www.youtube.com/channeliamenglish
Hindi ► https://www.youtube.com/c/ChannelIAMHindi
Stay connected with us on: ► https://www.facebook.com/ChanneliamPage/ ► https://twitter.com/Channeliam ► https://www.instagram.com/channeliamdotcom ► https://www.linkedin.com/company/channeliam