ഇന്ത്യയിലെ Apple സ്റ്റോർ പ്രവർത്തനമാരംഭിക്കുന്നത് 2022 ഓഗസ്റ്റ് 15 നെന്ന് റിപ്പോർട്ട്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ Maker Maxity മാളിലാണ് Apple സ്റ്റോർ.
പാൻഡമിക് മൂലം Maker Maxity മാൾ തുറക്കുന്നതും ഒരു വർഷത്തോളം വൈകിയിരുന്നു.
ഈ വർഷം ദീപാവലിക്ക് മുമ്പ് മാൾ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
മേക്കർ മാക്സിറ്റി മാളിൽ ആപ്പിൾ 20,000-25,000 ചതുരശ്ര അടി വാടകയ്ക്ക് എടുത്തതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
മുംബൈയിൽ അരങ്ങേറ്റം കുറിച്ചാൽ ഉടൻ തന്നെ ഡൽഹിയിലും ഒരു ഔട്ട്ലെറ്റ് ആരംഭിക്കാനാണ് ആപ്പിളിന്റെ പദ്ധതി.
വരും വർഷങ്ങളിൽ ബംഗളുരുവിനൊപ്പം ഡൽഹിയിലും മുംബൈയിലും ഓരോ ഔട്ട്ലെറ്റ് കൂടി തുറന്നേക്കും.
മികച്ച വിപണിയായ ഇന്ത്യയിൽ വർഷങ്ങളായി സ്വന്തം സ്റ്റോർ തുറക്കാൻ ആപ്പിൾ പദ്ധതിയിടുന്നു.
സിംഗിൾ ബ്രാൻഡ് റീട്ടെയിലിംഗിനു 30% നിർബന്ധിത ലോക്കൽ സോഴ്സിംഗ്. നിബന്ധനയാണ് ഇന്ത്യയിൽ സ്റ്റോറുകൾ തുറക്കുന്നതിൽ നിന്ന് ആപ്പിളിനെ തടഞ്ഞത്.
സ്റ്റോർ ഓപ്പണിംഗ് സംബന്ധിച്ച് ആപ്പിളിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
Related Posts
Add A Comment