ലോകത്തിലെ ആദ്യ ‘പ്ലാന്റ് അധിഷ്ഠിത’ എയർ-പ്യൂരിഫയർ അവതരിപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ്
IIT Ropar ന്റെ സ്റ്റാർട്ടപ്പ് കമ്പനി Urban Air Laboratory ആണ് Ubreathe Life എന്ന സ്മാർട്ട് എയർ പ്യൂരിഫയർ വികസിപ്പിച്ചത്
ലോകത്തിലെ ആദ്യത്തെ, അത്യാധുനിക സ്മാർട്ട് ബയോ ഫിൽറ്റർ ആണെന്ന് Urban Air Laboratory അവകാശപ്പെടുന്നു
IIT Ropar, IITകാൺപൂർ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ഡൽഹി യൂണിവേഴ്സിറ്റി ഗവേഷകരുമാണ് കണ്ടുപിടുത്തത്തിന് പിന്നിൽ
ഇൻഡോർ സ്പെയ്സുകളിൽ വായു ശുദ്ധീകരണ പ്രക്രിയ വർദ്ധിപ്പിക്കുന്ന ഒരു ലിവിംഗ്-പ്ലാന്റ് അധിഷ്ഠിത എയർ പ്യൂരിഫയറാണിത്
Urban Munnar Effect, Breathing Roots എന്നീ ടെക്നോളജികളാണ് സ്മാർട്ട് എയർ പ്യൂരിഫയറിൽ ഉപയോഗിച്ചിരിക്കുന്നത്
സസ്യങ്ങൾ വായുവിൽ നിന്ന് മലിനീകരണം ഫലപ്രദമായി നീക്കം ചെയ്യുന്ന Phytoremediation പ്രക്രിയയെ ഈ ടെക്നോളജി സഹായിക്കുന്നു
വായു ശുദ്ധീകരണത്തിനായി പരീക്ഷിച്ച സസ്യങ്ങളിൽ Peace Lily, Snake Plant, Spider plant തുടങ്ങിയവ ഉൾപ്പെടുന്നു
150 മില്ലി ശേഷിയുള്ള ഒരു അന്തർനിർമ്മിത ജലസംഭരണി ഉള്ളതിനാൽ പതിവായി ചെടിക്ക് വെള്ളം നൽകേണ്ടതില്ല
സ്കൂളുകൾ, ആശുപത്രികൾ, ഓഫീസുകൾ, വീടുകൾ തുടങ്ങിയ ഇടങ്ങളിൽ വായു ശുദ്ധീകരണത്തിന് Ubreathe Life ഉപയോഗിക്കാം
വായുമലിനീകരണം ഫലപ്രദമായി നീക്കി ഇൻഡോർ എയർ ക്വാളിറ്റി വർദ്ധിപ്പിക്കാൻ ഉപകരണത്തിന് കഴിയുന്നു
ലോകാരോഗ്യ സംഘടനയുടെറിപ്പോർട്ട് അനുസരിച്ച്, ഇൻഡോർ എയർ സ്പെയ്സുകൾ ഔട്ട്ഡോർ എയർ സ്പെയ്സുകളേക്കാൾ അഞ്ച് മടങ്ങ് മലിനമാണ്
Related Posts
Add A Comment