5 വർഷം പ്രവർത്തനം പൂർത്തിയാക്കിയ ജിയോയ്ക്ക് ടെക് ലോകത്തിന്റെ അഭിനന്ദന പ്രവാഹം
2016 സെപ്റ്റംബർ 5 നു ജിയോയുടെ വരവോടെ ഇന്ത്യയിലെ ഡാറ്റ ഉപയോഗം 1300 ശതമാനം വർദ്ധിച്ചു
കഴിഞ്ഞ 5 വർഷത്തിനിടെ ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം നാല് മടങ്ങ് വർദ്ധിച്ചതായി ട്രായ് റിപ്പോർട്ട് കാണിക്കുന്നു
ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 2016 സെപ്റ്റംബറിൽ 19.23 കോടിയിൽ നിന്ന് 2021 ജൂണിൽ 79.27 കോടിയായി ഉയർന്നു
ജിയോയുടെ കടന്നുവരവ് ഇന്ത്യൻ ടെലികോം വിപണിയിൽ വിപ്ലവമാകുകയും എതിരാളികളെ കുറഞ്ഞ നിരക്കുകളിലേക്ക് പോകാൻ പ്രേരിപ്പിക്കുകയും ചെയ്തു
2016 സെപ്റ്റംബറിനു ശേഷമുളള ട്രായ് റിപ്പോർട്ട് പ്രകാരം ഇന്റർനെറ്റ് ഡാറ്റ ചെലവ് 93 ശതമാനത്തിലധികം കുറഞ്ഞ് ഒരു GBക്ക് 160 രൂപയിൽ നിന്ന് 10.77 രൂപയായി
ഡിജിറ്റൽ വിപ്ലവത്തിന് ജിയോ തുടക്കം കുറിക്കും മുമ്പ്, ഇന്ത്യയ്ക്ക് 10 യൂണികോണുകൾ ഉണ്ടായിരുന്നു; ഈ പട്ടിക ഇപ്പോൾ 53 ആയി ഉയർന്നു
ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 2016 -ലെ 20 കോടി ഉപയോക്താക്കളിൽ നിന്ന് 2021-ൽ 42 കോടിയിലധികം ഉപയോക്താക്കളായി
2016 ലെ 19 കോടി ഉപയോക്താക്കളിൽ നിന്ന് 2021 ൽ വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണവും 39 കോടിയിലധികമായി
ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലും ജിയോ വിപ്ലവം സൃഷ്ടിച്ചു; UPI പേയ്മെന്റുകൾ മൂല്യത്തിൽ 200,000 മടങ്ങും എണ്ണത്തിൽ 400,000 മടങ്ങും വർധിച്ചു
Google, Netflix, Amazon Prime Video, PhonePe, Apollo Hospitals, Ashok Leyland, Tinder India തുടങ്ങി ട്വിറ്ററിൽ ജിയോയ്ക്ക് അഭിനന്ദനം പ്രവഹിക്കുകയാണ്
Voot, Zee5, Samsung India, Vivo, Oppo, Dominos India, Sony എന്നിവയടക്കം വിവിധ കമ്പനികൾ ജിയോയ്ക്ക് അഭിനന്ദനവുമായെത്തി
റിലയൻസ് ജിയോ കൊണ്ടുവന്ന അഫോഡബിൾ ഡാറ്റയുടെ ഗുണഭോക്താക്കളാണ് ഈ കമ്പനികളെല്ലാം