ഇൻഫോസിസിനും ടാറ്റയ്ക്കും എതിരായ വിമർശനം: രാജ്യത്തെ ബിസിനസ് ലോകം ആശങ്കയിലെന്ന് റിപ്പോർട്ട്
RSS മാഗസിൻ പാഞ്ചജന്യ ആദായനികുതി വെബ്സൈറ്റിലെ തകരാറുകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ഇൻഫോസിസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു
നികുതി സമ്പ്രദായം തകരാറിലായതിന് ഇൻഫോസിസ് ദേശവിരുദ്ധമെന്ന് മാഗസിനിലെ ലേഖനത്തിൽ പരാമർശിച്ചിരുന്നു
ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്താൻ ഇൻഫോസിസ് മനപ്പൂർവ്വം ശ്രമിക്കുന്നതായും ആരോപണമുയർത്തി
ലേഖനത്തെ വിമർശിച്ചും അനുകൂലിച്ചും വാദങ്ങളുയർന്നതോടെ നിലപാട് മയപ്പെടുത്തി RSS രംഗത്ത് എത്തിയിരുന്നു
കഴിഞ്ഞ മാസം ഇൻഫോസിസ് CEOയെ വിളിച്ചുവരുത്തി ആശങ്കയറിയിച്ച ധനമന്ത്രി നിർമല സീതാരാമൻ IT-പോർട്ടൽ തകരാർ പരിഹരിക്കുന്നതിന് സെപ്റ്റംബർ 15 വരെ സമയം നൽകി
ഓഗസ്റ്റിൽ, വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഇ-കൊമേഴ്സിനായുള്ള നിർദ്ദിഷ്ട കർശന നിയമങ്ങളെ വിമർശിച്ചതിന് ടാറ്റാ ഗ്രൂപ്പിനെ പരസ്യമായി വിമർശിച്ചിരുന്നു
ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടങ്ങുന്ന ഒരു വിഭാഗത്തിന്റെ ആക്രമണം ബിസിനസ്സ് സമൂഹത്തെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് വ്യവസായ ഗ്രൂപ്പുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു
Amazon, Monsanto പോലുള്ള വിദേശ ബിസിനസുകളെ സർക്കാരോ RSS പോലുളള സംഘടനകളോ വിമർശിക്കുന്നത് സാധാരണമാണെങ്കിലും, പ്രാദേശിക ബിസിനസുകളുമായുളള ഏറ്റുമുട്ടൽ അപൂർവ്വമാണ്
ഇന്ത്യയിൽ, ആഭ്യന്തര ബിസിനസുകൾ സംരക്ഷിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻഗണനയെന്നതിനാൽ പുതിയ സംഭവങ്ങൾ അപ്രതീക്ഷിതമായി
കേന്ദ്രസർക്കാർ തലത്തിലോ ഇന്ത്യൻ വ്യവസായ ലോബികളിൽ നിന്നോ പുതിയ സംഭവവികാസങ്ങളിൽ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല
സർക്കാർ ബിസിനസ്സുകൾക്ക് അനുകൂലമല്ല എന്ന പ്രതിച്ഛായ വരുന്നതിൽ ആശങ്കയുണ്ടെന്നും, മറ്റ് കമ്പനികളും തിരിച്ചടി നേരിടുമെന്ന് ഭയപ്പെടുന്നതായും വ്യവസായ വൃത്തങ്ങൾ പറയുന്നു