റൂഫ് ടോപ്പ് ഗാർഡന് പുതിയ വ്യാഖ്യാനവുമായി തായ്ലൻഡിലെ ടാക്സി ഗാർഡൻ തായ്‌ലൻഡിലെ ടാക്സി-ടോപ്പ് ഗാർഡനുകൾ ലോകശ്രദ്ധ ആകർഷിക്കുന്നു കോവിഡ് പ്രതിസന്ധിയിൽ നിശ്ചലമായ ടാക്സികളുടെ മേൽക്കൂരകൾ ചെറിയ പച്ചക്കറി തോട്ടമായാണ് മാറ്റിയത് മുള ഫ്രെയിമുകളിലുടനീളം നീട്ടി കെട്ടിയ കറുത്ത പ്ലാസ്റ്റികിന് മുകളിൽ മണ്ണ് നിരത്തിയാണ് ഗാർഡൻ നിർമിച്ചത് തക്കാളി, വെള്ളരി, ബീൻസ് എന്നിവയുൾപ്പെടെ വിവിധതരം വിളകളാണ് നടുന്നത് കോവിഡ് ലോക്ക്ഡൗൺ മൂലം ബാധിക്കപ്പെട്ട ടാക്സി ഡ്രൈവർമാരുടെയും ഓപ്പറേറ്റർമാരുടെയും ദുരവസ്ഥയുടെ നേർകാഴ്ചയുമാണ് ടാക്സി ഗാർഡൻ ടാക്സി-ടോപ്പ് ഗാർഡനുകൾ ഒരു ബദൽ വരുമാന മാർഗമല്ലെങ്കിലും ശമ്പളമില്ലാത്ത അവസ്ഥയിലും ജീവനക്കാരുടെ പ്രതിഷേധമായി തോട്ടം മാറുന്നു ബാങ്കോക്കിലെ ടാക്സി സഹകരണ സംഘങ്ങളെല്ലാം കോവിഡ് മൂലം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് വായ്പ തിരിച്ചടയ്ക്കാൻ പാടുപെടുന്ന സാഹചര്യമായതിനാൽ ടാക്സി കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സർക്കാർ ഇതുവരെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടില്ലാത്തിനാൽ പ്രതിസന്ധി രൂക്ഷമാണ് ടാക്സി ഡ്രൈവർമാരിൽ പലരും കോവിഡ‍് വ്യാപിച്ചപ്പോൾ തൊഴിൽ ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക് മടങ്ങിയിരുന്നു