Ather Energy യുടെ ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പീരിയൻസ് സെന്റർ കോയമ്പത്തൂരിൽ Rajdurai’s E-Vehicles മായി സഹകരിച്ചാണ് ആതർ സ്പേസ് എക്സ്പീരിയൻസ് സെന്റർ സ്ഥാപിച്ചത് Ather 450 Plus, 450X മോഡലുകൾ എക്സ്പീരിയൻസ് സെന്ററിൽ പ്രദർശനവും വിൽപനയും ഉണ്ടാകും ആതർ 450 പ്ലസ്, ആതർ 450X എന്നിവയ്ക്ക് FAME-II സബ്‌സിഡികൾ ഉൾപ്പെടെ 1,27,286 രൂപയും 1,46,296 രൂപയുമാണ് കോയമ്പത്തൂരിലെ എക്സ്-ഷോറൂം വില 2022 ഡിസംബർ വരെ തമിഴ്‌നാട് സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള മോട്ടോർ വാഹന നികുതിയിൽ പൂർണ്ണമായ ഇളവും നൽകുന്നു ചെന്നൈയ്ക്കും ട്രിച്ചിക്കും ശേഷം തമിഴ്‌നാട്ടിലെ മൂന്നാമത്തെ ഔട്ട്ലെറ്റാണ് കോയമ്പത്തൂരിലേത് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പാണ് ആതർ എനർജി കമ്പനിക്ക് ഇപ്പോൾ ഇന്ത്യയിൽ 16 ആതർ സ്പേസ് എക്സ്പീരിയൻസ് സെന്ററുകൾ ഉണ്ട് രാജ്യത്ത് വിവിധ നഗരങ്ങളിലേക്ക് എക്സ്പീരിയൻസ് സെന്ററുകൾ വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു