600 ചൈനീസ് ബ്രാൻഡുകൾ ആമസോൺ ശാശ്വതമായി നിരോധിച്ചത് ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടി
ആമസോണിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും 600 ചൈനീസ് ബ്രാൻഡുകൾ ഒഴിവാക്കിയതായാണ് The Verge റിപ്പോർട്ട് ചെയ്തത്
കമ്പ്യൂട്ടർ ആക്സസറികൾ അടക്കം സുപ്രധാന ഉല്പന്നങ്ങൾ വിൽക്കുന്ന പ്രമുഖ ബ്രാൻഡുകളെയാണ് ആമസോൺ പുറത്താക്കിയത്
Aukey Mpow, RavPower, Vava എന്നിവ ആമസോൺ ശാശ്വതമായി നിരോധിച്ചിട്ടുള്ള ചില വലിയ ബ്രാൻഡുകളാണ്
ചൈനീസ് ബ്രാൻഡുകൾ പ്ലാറ്റ്ഫോമിലെ നയങ്ങൾ തുടർച്ചയായി ലംഘിക്കുന്നതിനാലാണ് നിരോധനമെന്ന് ആമസോൺ വ്യക്തമാക്കിയിരുന്നു
ഇത് ചൈനയെ ലക്ഷ്യമിട്ടുളള പ്രചാരണമല്ലെന്നും ആമസോണിന്റ ഗ്ലോബൽ ക്യാമ്പയിൻ ആണെന്നും കമ്പനി വ്യക്തമാക്കി
പോസിറ്റിവ് റിവ്യുകൾക്ക് പകരമായി യൂസർക്ക് ഗിഫ്റ്റ് കാർഡ് ചൈനീസ് കമ്പനികൾ നൽകുന്നതായി The Wall Street Journal റിപ്പോർട്ട് ചെയ്തിരുന്നു
പ്രോഡക്ട് റിവ്യുവിന്റെ കൃത്യതയെയും ആധികാരികതയെയും ആശ്രയിച്ചാണ് പല ഉപഭോക്താക്കളും വാങ്ങൽ തീരുമാനം എടുക്കുന്നത്
എന്നാൽ വ്യാജ റിവ്യുവിലൂടെ ഉപഭോക്താക്കളെ സ്വാധീനിക്കാൻ ശ്രമിക്കുന്നവരെ നിരോധിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആമസോൺ അറിയിച്ചു
ഉപയോക്താക്കളെ പ്രലോഭിപ്പിച്ച് വ്യാജ റിവ്യു എഴുതി വാങ്ങുന്നത് 2016 ൽ തന്നെ ആമസോൺ പ്ലാറ്റ്ഫോമിൽ നിരോധിച്ചിരുന്നു
ആമസോൺ തീരുമാനം ചൈനീസ് കമ്പനികൾക്ക് eBay, Ali Express പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കാൻ പ്രേരണയായെന്ന് South China Morning Post പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു