channeliam.com

രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപവുമായി PepsiCo India ഉത്തർപ്രദേശിൽ

814 കോടി രൂപ മുടക്കി ഏറ്റവും വലിയ ഭക്ഷ്യോത്പന്ന നിർമാണ കേന്ദ്രം പെപ്സികോ യുപിയിൽ ആരംഭിച്ചു

ഉത്തർപ്രദേശിലെ മഥുരയിലാണ് 29 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഗ്രീൻഫീൽഡ് ഫുഡ്സ് പ്ലാന്റ് സ്ഥാപിച്ചത്

അമേരിക്കൻ ലഘുഭക്ഷണ – പാനീയ വമ്പന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് നിക്ഷേപം കൂടിയാണിത്

ഇന്ത്യയെ ദീർഘകാല തന്ത്രപരമായ വിപണിയായി കണക്കാക്കുന്നതായി PepsiCo Africa, Middle East, South Asia ചുമതലയുളള CEO, Eugene Willemsen

പ്ലാന്റ് നേരിട്ടും അല്ലാതെയും 1500 -ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കുറഞ്ഞത് 30% വനിതാ ജീവനക്കാരുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു

യുപിയിൽ നിന്ന് പ്രതിവർഷം 1,50,000 ടൺ ഉരുളക്കിഴങ്ങ് ലഭ്യമാക്കാനും 5,000 ത്തോളം പ്രാദേശിക കർഷകരുമായി ബന്ധം ശക്തിപ്പെടുത്താനും പദ്ധതിയിടുന്നു

മെച്ചപ്പെട്ട വിതരണ ശൃംഖലയ്ക്കായി കോൾഡ് സ്റ്റോറേജ് വെയർഹൗസ് ഉൾപ്പെടെയുള്ള പ്ലാന്റിന്റെ സവിശേഷതകളാണെന്ന് പെപ്സികോ ഇന്ത്യ പ്രസിഡന്റ് Ahmed ElSheikh

ആത്മനിർഭർ ഭാരതിന് ഗുണകരമാണ് പുതിയ സംരംഭമെന്നും രണ്ടു വർഷത്തിനുളളിൽ പ്ലാന്റ് നിർമാണം പൂർത്തിയാക്കാനായെന്നും Ahmed ElSheikh പറഞ്ഞു

യുപി സർക്കാരിന്റെ വ്യവസായവത്കരണ നയങ്ങളിലെ സിംഗിൾ വിൻഡോ ക്ലിയറൻസ്, ലേബർ‌ റെഗുലേഷൻ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സഹായമായതായി കമ്പനി വ്യക്തമാക്കി

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com