പ്രാദേശിക MSMEകൾക്കായുളള Vriddhi പ്രോഗ്രാമിന് വേണ്ടി Walmart തമിഴ്നാട് സർക്കാരുമായി കരാറിലേർപ്പെട്ടു 2019 ൽ ആരംഭിച്ച വാൾമാർട്ട് വൃദ്ധി പദ്ധതി, ഇന്ത്യയിലുടനീളം 50,000 എംഎസ്എംഇകളെയാണ് ലക്ഷ്യമിടുന്നത് വാൾമാർട്ടും ഫ്ലിപ്കാർട്ടും തമിഴ്നാട്ടിലെ മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസ് വകുപ്പുമായി ധാരണാപത്രം ഒപ്പുവച്ചു വാൾമാർട്ട് വൃദ്ധി സംരംഭകർക്കും ചെറുകിട ബിസിനസുകാർക്കും സൗജന്യ പരിശീലനം നൽകുന്നു ഓൺലൈൻ, ഓഫ്ലൈൻ, കയറ്റുമതി ചാനലുകളിൽ ചേരാനുള്ള അവസരവും കച്ചവടക്കാർക്ക് ലഭിക്കുന്നു വാൾമാർട്ട്, ഫ്ലിപ്കാർട്ട്, എന്നിവയുടെ വിതരണ ശൃംഖലകളുടെ ഭാഗമായി പാൻ ഇന്ത്യയിലും ആഗോള വിപണികളിലും എത്താനുള്ള അവസരവും ലഭിക്കും പരിശീലന സെമിനാറുകളും വർക്ക് ഷോപ്പുകളും പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും വാൾമാർട്ട് അറിയിച്ചു 2030 ഓടെ തമിഴ്നാടിനെ ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിന് ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു MSMEകൾ തമിഴ്നാടിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്, വൃദ്ധി പദ്ധതി MSME ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുമെന്നും എം.കെ സ്റ്റാലിൻ വാൾമാർട്ട് ഇന്ത്യയിൽ നിന്നുള്ള വാർഷിക കയറ്റുമതി മൂന്നിരട്ടിയായി ഉയർത്തി 2027 ഓടെ 10 ബില്യൺ ഡോളറിലെത്തിക്കാൻ പദ്ധതിയിടുന്നു ഫ്ലിപ്കാർട്ട് തമിഴ്നാട്ടിൽ സപ്ലൈ ചെയിനും ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റും നടത്തിയിട്ടുണ്ട്