ആനന്ദ് മഹീന്ദ്ര, നന്ദൻ നിലേകനി, ഭാരതി മിത്തൽ,രാകേഷ് ജുൻജുൻവാല എന്നിവരേക്കാൾ സമ്പന്നനായി മലയാളിയായ ബൈജു രവീന്ദ്രൻ
IIFL Wealth Hurun India റിച്ച് ലിസ്റ്റ് പ്രകാരം എഡ്ടെക് Byju’s സ്ഥാപകനായ ബൈജു രവീന്ദ്രന്റെയും കുടുംബത്തിന്റെയും ആസ്തി 24,300 കോടി രൂപയാണ്
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വളർച്ചയാണ് ബൈജു രവീന്ദ്രന്റെ വരുമാനത്തിലുണ്ടായത്
അഞ്ച് വർഷത്തിനുളളിൽ സമ്പന്ന പട്ടികയിൽ 504 റാങ്കുകൾ പിന്നിട്ടാണ് ബൈജു രവീന്ദ്രന്റെ മുന്നേറ്റം
എഡ്ടെക് വമ്പനായ ബൈജൂസ് ഈ വർഷം മാത്രം ഏറ്റെടുക്കലുകൾക്കായി 15,000 കോടിയിലധികം രൂപ ചെലവഴിച്ചു
രാകേഷ് ജുൻജുൻവാലയുടെയും കുടുംബത്തിന്റെയും സമ്പത്ത് 22,300 കോടി രൂപയും ആനന്ദ് മഹീന്ദ്രയുടെയും കുടുംബത്തിന്റെയും 22,000 കോടി രൂപയുമാണ്
നന്ദൻ നിലേക്കനിയുടെയും കുടുംബത്തിന്റെയും 20,900 കോടി രൂപയും രാജൻ ഭാരതി മിത്തലിന്റെയും കുടുംബത്തിന്റെയും 20,500 കോടി രൂപയുമാണ്
സ്റ്റാർട്ടപ്പുകൾ സാമ്പത്തിക വിപ്ലവം തീർക്കുന്ന കാലത്ത് ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നൻ BhartaPe യുടെ Shashvat Nakrani ആണ് -വയസ് 23
സമ്പന്ന പട്ടികയിലെ 46 സംരംഭകർ യൂണികോൺസ് സ്ഥാപകരും 3 പേർ അടുത്ത രണ്ട് വർഷത്തിൽ യൂണികോണാകാവുന്ന കമ്പനി സ്ഥാപകരുമാണ്
യൂണികോണുകളുടെ എണ്ണത്തിൽ 52 യൂണികോണുകളുമായി ലിസ്റ്റിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്
Type above and press Enter to search. Press Esc to cancel.